ബിഗ് ടിക്കറ്റ് അബുദാബിയുടെ ജൂലൈ പ്രമോഷനിൽ വമ്പിച്ച സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ആഴ്ച തോറും ക്യാഷ് സമ്മാനങ്ങൾ, ആഡംബര കാറുകൾ എന്നിവയാണ് ജേതാക്കൾക്ക് നൽകുക.
ഓഗസ്റ്റ് 3ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ ജയിക്കുന്ന ഭാഗ്യശാലിക്ക് 20 മില്യൺ ദിർഹത്തിൻ്റെ (45 കോടി രൂപയോളം) ഗ്രാൻഡ് പ്രൈസ് സമ്മാനം നൽകും.
പ്രധാന ജാക്ക്‌പോട്ടിന് പുറമെ ആറ് ഭാഗ്യശാലികൾക്ക് 50,000 ദിർഹം വീതവും സമ്മാനമായി ലഭിക്കും. എല്ലാ വ്യാഴാഴ്ചയും 50,000 ദിർഹം വീതം നാല് പേർക്ക് ലഭിക്കുന്ന പ്രതിവാര ഇ ഡ്രോകൾ നടക്കും.
കൂടാതെ ഈ ജൂലൈ മാസത്തിൽ ആകെ 16 പേർക്ക് ഭാഗ്യം നേടാനും ചാൻസ് കിട്ടും. ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിന് മുന്നോടിയായി ആറ് ഭാഗ്യശാലികൾക്ക് 50,000 ദിർഹം വീതം അധിക സമ്മാനമായി ലഭിക്കും എന്നതും ശ്രദ്ധേയമാണ്.
ജൂലൈ 24ന് മുൻപായി രണ്ടോ അതിലധികമോ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 'ബിഗ് വിൻ കോൺടെസ്റ്റിൽ' പങ്കെടുക്കാനും അവസരമുണ്ട്. ഇതിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന നാല് ഫൈനലിസ്റ്റുകൾക്ക് ഓഗസ്റ്റ് 3ലെ നറുക്കെടുപ്പിൽ പങ്കെടുക്കാനും 20,000 ദിർഹം മുതൽ 1,50,000 ദിർഹം വരെ ഉറപ്പുള്ള ക്യാഷ് പ്രൈസുകൾ നേടാനുമാകും.
ഈ ഫൈനലിസ്റ്റുകളുടെ പേരുകൾ ഓഗസ്റ്റ് ഒന്നിന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയാണ് പ്രഖ്യാപിക്കുക.