PRAVASAM

കഴിഞ്ഞ മാസം എത്തിയത് 50 ലക്ഷം ആളുകൾ; യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ദോഹ വിമാനത്താവളം

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.4 ശതമാനം വർധനയാണ് ഈ കണക്കിൽ കാണിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ദോഹ: ഖത്തറിലെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ മാസം എത്തിയത് 5 ലക്ഷം യാത്രക്കാരെന്ന് റിപ്പോർട്ട്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.4 ശതമാനം വർധനയാണ് ഈ കണക്കിൽ കാണിക്കുന്നത്.

2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 12 ശതമാനം വർധനയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഖത്തറിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള വിമാന സർവീസുകൾക്കുള്ള വർധിച്ചുവരുന്ന ആവശ്യകതയാണ് ഈ റിപ്പോർട്ട് പ്രതിഫലിപ്പിക്കുന്നത്. എയർലൈനുകളുടെ ശക്തമായ പങ്കാളിത്തമാണ് വളർച്ചയ്ക്ക് കാരണമാത്. ഖത്തർ എയർവേയ്‌സ് ലോകമെമ്പാടുമുള്ള 15 ലധികം ഇടങ്ങളിലേക്ക് വിമാന സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനക്കമ്പനികളുമായുള്ള മികച്ച രീതിയിലുള്ള ബന്ധവും ഇതിന് സഹായകരമായി.

ജൂലൈയിൽ പുറത്തിറക്കിയ ഡാറ്റാ സെറ്റിൽ എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണൽ 2024-ലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്താമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്.

SCROLL FOR NEXT