Source: X
PRAVASAM

ദുബായ് എയർഷോയ്ക്ക് ഇന്ന് തുടക്കം

ഇത്തവണത്തെ എയർ ഷോയിൽ 150 രാജ്യങ്ങളിൽ നിന്നായി 1500 ലേറെ കമ്പനികളാണ് പങ്കെടുക്കുക

Author : ന്യൂസ് ഡെസ്ക്

രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എയർ ഷോകളിലൊന്നായ ദുബായ് എയർ ഷോയ്ക്ക് ഇന്ന് തുടക്കമാകും. നവംബർ 17 തിങ്കളാഴ്ച മുതൽ നവംബർ 21 വെള്ളിയാഴ്ച വരെയാണ് എയർ ഷോ നടക്കുക. ഇത്തവണത്തെ എയർ ഷോയിൽ 150 രാജ്യങ്ങളിൽ നിന്നായി 1500 ലേറെ കമ്പനികളാണ് പങ്കെടുക്കുക.

വിമാനങ്ങളുടെ ആഡംബരങ്ങളിൽ വരുന്ന പുതിയ മാറ്റങ്ങളാണ് എയർ ഷോയിൽ കമ്പനികൾ അവതരിപ്പിക്കുക. യുദ്ധവിമാനങ്ങളുടെ ഗണത്തിൽ ഇന്ത്യയിൽ നിന്നുള്ള തേജസ് വിമാനങ്ങൾ കഴിഞ്ഞ തവണ ശ്രദ്ധയാകർഷിച്ചിരുന്നു.

കോടികളുടെ ഇടപാടാണ് ഓരോ എയർഷോ കഴിയുമ്പോഴും മിഡിൽ ഈസ്റ്റിൽ നടക്കുക. കഴിഞ്ഞ തവണ എയർ ഷോയുടെ ആദ്യ ദിനം തന്നെ 6300 കോടി ഡോളറിൻ്റെ വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പുവെച്ചിരുന്നു. യുഎഇ മാത്രം ഓർഡർ നൽകിയത് 125 വിമാനങ്ങളായിരുന്നു. വൈഡ് ബോഡി പാസഞ്ചർ വിമാനങ്ങളിൽ ബോയിങ് 777 എക്സ് ആണ് കഴിഞ്ഞ തവണ ശ്രദ്ധ പിടിച്ചുപറ്റിയത്.

SCROLL FOR NEXT