Source: Screengrab
PRAVASAM

തിരുവനന്തപുരം ടു ബഹ്റൈൻ; ഗൾഫ് എയർ വിമാനസർവീസുകളുടെ എണ്ണം വർധിപ്പിച്ചു

ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം ആഴ്ചയിൽ ഏഴ് ആക്കിയാണ് വർധിപ്പിച്ചത്. ഇന്നു മുതലാണ് പുതിയ ഷെഡ്യൂൾ പ്രകാരം സർവീസുകൾ ആരംഭിക്കുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് സർവീസുകൾ വീതവും ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ മറ്റ് സർവീസുകളും പ്രവർത്തിക്കും.

തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

SCROLL FOR NEXT