പ്രതീകാത്മക ചിത്രം 
PRAVASAM

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നു; പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി സിബിഎസ്ഇ

നേരത്തേ മാര്‍ച്ച് 2, 5, 6 തീയതികളിലെ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ദുബായ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി സിബിഎസ്ഇ. മാര്‍ച്ച് ഏഴ് മുതല്‍ മാര്‍ച്ച് 11 വരെയുള്ള പരീക്ഷകളാണ് റദ്ദാക്കിയത്. നേരത്തേ മാര്‍ച്ച് 2, 5, 6 തീയതികളിലെ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.

യുഎഇ, ബഹ്റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്കാണ് തീരുമാനം ബാധകമാകുക. മാര്‍ച്ച് ഏഴിന് നടക്കാനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഫലപ്രഖ്യാപനം എങ്ങനെയായിരിക്കുമെന്ന് പിന്നീട് അറിയിക്കും. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഔദ്യോഗിക അറിയിപ്പുകള്‍ക്കായി സ്‌കൂളുകളുമായോ സിബിഎസ്ഇ വെബ്‌സൈറ്റുമായോ ബന്ധപ്പെടാന്‍ നിര്‍ദ്ദേശമുണ്ട്.

SCROLL FOR NEXT