പശ്ചിമേഷ്യയിൽ യുദ്ധഭീതി; മലയാളി പ്രവാസികളെ എങ്ങനെ ബാധിക്കും?

യുദ്ധഭീതയിൽ നിൽക്കുമ്പോഴും ജീവൻ കൈയ്യിലൊതുക്കി ഓരോ ദിവസവും തള്ളിനിക്കാൻ വിധിക്കപ്പെട്ടവരായി പ്രവാസലോകവും നിർബന്ധിതരാകുന്നു.
പശ്ചിമേഷ്യയിൽ യുദ്ധഭീതി; മലയാളി പ്രവാസികളെ എങ്ങനെ ബാധിക്കും?
Published on
Updated on

പശ്ചിമേഷ്യയെ ആശങ്കയുടെ മുൻമുനയിൽ നിർത്തി കൊണ്ടിരിക്കുന്ന ഒന്നായി ഇസ്രയേൽ-ഇറാൻ സംഘർഷം മാറിക്കഴിഞ്ഞു. സംഘർഷം യുഎഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് പ്രവാസികളിൽ വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്.

തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും കുടംബത്തെ ഭദ്രമാക്കാനും വേണ്ടി, മറ്റൊരു വഴിയും ഇല്ലാതിരുന്ന സാഹചര്യത്തിൽ പ്രവാസജീവിതം തെരഞ്ഞെടുക്കേണ്ടി വന്നവരായിരിക്കും പലരും. യുദ്ധഭീതിയിൽ നിൽക്കുമ്പോഴും ജീവൻ കൈയ്യിലൊതുക്കി ഓരോ ദിവസവും തള്ളിനിക്കാൻ വിധിക്കപ്പെട്ടവരായി പ്രവാസലോകവും നിർബന്ധിതരാകുന്നു. എങ്ങനെയൊക്കെയാവും മലയാളി പ്രവാസികളെ ഇത് ബാധിക്കുക?

*തൊഴിലവസരങ്ങള്‍ കുറയും, ശമ്പളം മുടങ്ങും*

ഗള്‍ഫ് രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ എണ്ണയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. യുദ്ധം കാരണം എണ്ണ ഉല്‍പ്പാദനം തടസപ്പെടുകയോ വിതരണ ശൃംഖല മുറിയുകയോ ചെയ്താല്‍ അത് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കും. ഇത് പുതിയ തൊഴിലവസരങ്ങള്‍ കുറയുന്നതിനും നിലവിലുള്ളവരുടെ ശമ്പളം മുടങ്ങുന്നതിനും കാരണമായേക്കാം.

പശ്ചിമേഷ്യയിൽ യുദ്ധഭീതി; മലയാളി പ്രവാസികളെ എങ്ങനെ ബാധിക്കും?
'ഹോർമുസിലൂടെ പോകാൻ ശ്രമിക്കുന്ന കപ്പലുകളെ കത്തിക്കും'; കടലിടുക്ക് പൂർണമായും അടച്ച് ഇറാൻ

*നിത്യോപയോഗ സാധനങ്ങളുടെ വില വർധന*

മലയാളി പ്രവാസികളെ ബാധിക്കാൻ പോകുന്ന മറ്റൊരു പ്രധാന പ്രശ്നമായി നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ഉണ്ടാകുന്ന വർധന കാരണമാകും. യുദ്ധം കടുക്കുമ്പോള്‍ ചരക്കുനീക്കത്തിൽ തടസങ്ങൾ ഉണ്ടാകാൻ ഇട വരും. വിമാന-കപ്പല്‍ ഗതാഗത ചെലവ് കൂടുന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വന്‍തോതില്‍ വില വര്‍ദ്ധിക്കും. ഇത് പ്രവാസികളുടെ ദൈനംദിന ജീവിതം താളു തെറ്റിക്കുന്നതിനും ജീവിതച്ചെലവ് കുത്തനെ ഉയര്‍ത്തുന്നതിനും കാരണമാകും.

*യാത്രാ ക്ലേശം*

പ്രവാസികൾ അനുഭവിക്കാൻ പോകുന്ന മറ്റൊരു പ്രധാന പ്രശ്നം യാത്രയിലുണ്ടാകുന്ന പ്രതിസന്ധിയണ്. ആക്രമണം ആരംഭിച്ചത് മുതൽ തന്നെ പലയിടത്തും വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരുന്നതിനും തിരികെ പോകുന്നതിനും ബുദ്ധിമുട്ട് ഉണ്ടാക്കും. പ്രധാനമായും ടിക്കറ്റ് നിരക്കിലുണ്ടാകുന്ന വില വർധനയും പ്രവാസികൾക്ക് താങ്ങാവുന്നതിനപ്പുറമാകുകയും ചെയ്യും.

പശ്ചിമേഷ്യയിൽ യുദ്ധഭീതി; മലയാളി പ്രവാസികളെ എങ്ങനെ ബാധിക്കും?
ഇറാനെ പിന്തുണച്ച് ഹിസ്ബുള്ളയും; പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നു

*മാനസിക സമ്മര്‍ദവും കുടുംബങ്ങളുടെ പരിഭ്രാന്തിയും*

യുദ്ധം ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ഭയം പ്രവാസികളുടെ ഇടയില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കും. പ്രവാസികളുടെ മാനസികാവസ്ഥയും ആശങ്കയും അതുപോലെ അനുഭവിക്കേണ്ടിവരുന്ന ഒരു കൂട്ടം ആളുകൾ നാട്ടിലുള്ള അവരുടെ കുടുംബത്തിലും ഉണ്ടാകും. യുദ്ധം രൂക്ഷമായാല്‍ പ്രവാസികളെ ഒഴിപ്പിക്കേണ്ടി വരുന്നതും വലിയൊരു വെല്ലുവിളിയായി മാറും.

*രൂപയുടെ മൂല്യവും സമ്പാദ്യവും*

ആഗോള വിപണിയില്‍ ഡോളര്‍ കരുത്ത് പ്രാപിക്കുന്നതോടെ രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യത വർധിക്കുന്നു. ഇത് നാട്ടിലേക്ക് പണം അയക്കുമ്പോള്‍ പ്രവാസികള്‍ക്ക് ഗുണകരമാകുമെങ്കിലും,നാട്ടിലെ വിലക്കയറ്റം ആ നേട്ടത്തിന് വിപരീത ഫലമാണ് ഉണ്ടാക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com