ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഒമാനില്‍ അന്തരിച്ചു. കാക്കനാട് ചിറ്റേത്തുകര സ്വദേശി അബ്ദുല്‍ അസീസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഗാലയിലെ റോയല്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.
ഗാലയിലെ ട്രക്ക് സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പില്‍ 15 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. കൗള ആശുപത്രിയില്‍ വെച്ച് എംബാമിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി.
നാളെ രാവിലെ 9 മണിക്ക് മൃദദേഹം ചിറ്റേത്തുകരയിലെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് ചിറ്റേത്തുകര ജമാഅത്തില്‍ ഖബറടക്കം നടത്തും.