ഒമാൻ: മസ്കറ്റിൽ സംഘടിപ്പിച്ച എസ്.കെ. ഇവൻ്റിൽ 5,000ത്തിലധികം പേർ പങ്കെടുത്ത സംഗീത-നൃത്ത വിരുന്ന് അരങ്ങേറി. പ്രശസ്ത കഥക് നർത്തകനായ ദേവേഷ് മിർചന്ദാനിയുടെ നൃത്തമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. വിവിധ കഥക്, ബോളിവുഡ് നൃത്ത ശൈലികൾ സമന്വയിപ്പിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ കാണികളുടെ കയ്യടി നേടി.
ഇന്ത്യൻ സ്കൂളുകളിൽ നിന്നും ഒമാനിലെ മറ്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള നിരവധി വിദ്യാർഥികളും പരിപാടിയുടെ ഭാഗമായി. ഒമാനിലെ ഇന്ത്യൻ സമൂഹത്തിൻ്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്നതായിരുന്നു ഈ സംഗീത-നൃത്ത വിരുന്ന്.