മസ്കറ്റ്: ദേശീയ ദിനാചരണത്തിൻ്റെ പശ്ചാത്തലത്തിൽ ഒമാനിൽ അവധി പ്രഖ്യാപിച്ചു. നവംബർ 26, 27 തീയതികളിലാണ് പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത്. ഒമാൻ്റെ 55ാം ദേശീയ ദിനമാണ് വരാനിരിക്കുന്നത്. രണ്ട് മേഖലകളിലെയും ജീവനക്കാർക്ക് നവംബർ 26 ബുധനാഴ്ചയും നവംബർ 27 വ്യാഴാഴ്ചയും അവധി ദിവസങ്ങളായിരിക്കും.
ഒമാന്റെ സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച വാർത്ത ഗൾഫ് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ശമ്പളത്തോടെ മാത്രം ആവശ്യമെന്ന് തോന്നിയാൽ, മുകളിൽ സൂചിപ്പിച്ച രണ്ട് ദിവസങ്ങളിലും ജോലി തുടരാൻ തൊഴിലുടമകൾക്ക് അതത് ജീവനക്കാരുമായി യോജിച്ച് പ്രവർത്തിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
നവംബർ 28, 29 ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ഒമാനിൽ ജീവനക്കാർക്ക് തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. നവംബർ 30നാകും ജീവനക്കാർ അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കേണ്ടി വരിക.