പ്രതീകാത്മക ചിത്രം Source: Meta AI
PRAVASAM

ഫോൺ ഉപയോഗിച്ചും നടപ്പാതകളിലൂടെയും ഡ്രൈവിങ് വേണ്ട; ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സൗദി

നടപ്പാതകളിലൂടെയും ഷോൾഡർ റോഡുകളിലൂടെയും വാഹനമോടിക്കുന്നതിനും ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നതിനും 2,000 റിയാൽ വരെ പിഴ ചുമത്തും.

Author : ന്യൂസ് ഡെസ്ക്

സൗദി: ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സൗദി അറേബ്യ. നടപ്പാതകളിലൂടെയോ നിരോധിത പാതകളിലൂടെയോ വാഹനമോടിക്കുന്നതിനെതിരെ സൗദി അറേബ്യ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. അത്തരം ലംഘനങ്ങൾ ഗതാഗത തടസമുണ്ടാക്കുകയും മറ്റ് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുകയും റോഡ് സുരക്ഷയ്ക്ക് വലിയ ആഘാതമുണ്ടാക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

ഈ പ്രവണതകൾ ഗതാഗത നിയന്ത്രണങ്ങൾ ലംഘിക്കുന്നതാണെന്നും ഔദ്യോഗിക ലംഘനങ്ങളുടെ ഷെഡ്യൂളിൽ വിവരിച്ചിരിക്കുന്നതുപോലെ 1,000 റിയാൽ മുതൽ 2,000 വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്നും അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായ ഗതാഗതം നിലനിർത്തുന്നതിനുമായി, അടിയന്തര സാഹചര്യങ്ങളിലൊഴികെ, റോഡുകളിൽ തന്നെ തുടരാനും ഷോൾഡറുകളോ നടപ്പാതകളോ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് റോഡപകടങ്ങളുടെ പ്രാഥമിക കാരണങ്ങളിലൊന്നാണെന്ന് ഡയറക്ടറേറ്റ് ഓർമിപ്പിച്ചു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, സാഹചര്യങ്ങളും ട്രാഫിക് ഉദ്യോഗസ്ഥരുടെ വിലയിരുത്തലും അനുസരിച്ച് 500 റിയാൽ മുതൽ 900 വരെ അതിന് പിഴ ഈടാക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. ഇത് നിയമലംഘനം മാത്രമല്ലെന്നും നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവനും ആപത്താണെന്നും അതോറിറ്റി അറിയിച്ചു.

SCROLL FOR NEXT