നിയമലംഘനം; സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 21,000ത്തിലധികം പേർ, 10,000 പേരെ നാടുകടത്തി

താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങളുടെ ലംഘനങ്ങൾ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ആഴ്ചയിൽ 21,000ത്തിലധികം പേരെ അറസ്റ്റ് ചെയ്തത്.
നിയമലംഘനം; സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 21,000ത്തിലധികം പേർ, 10,000 പേരെ നാടുകടത്തി
Published on

സൗദി അറേബ്യയിൽ നിയമലംഘനങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ 21,000ത്തിലധികം പേർ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയം. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങളുടെ ലംഘനങ്ങൾ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ആഴ്ചയിൽ 21,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്തത്.

താമസ നിയമങ്ങൾ ലംഘിച്ചതിന് 12,500ലധികം പേരും അതിർത്തി സംബന്ധമായ കുറ്റകൃത്യങ്ങൾക്ക് 5,500 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 3,000ത്തോളം പേരുമാണ് അറസ്റ്റിലായത്. പൊതു ക്രമസമാധാനം ശക്തിപ്പെടുത്തുന്നതിനും ദേശീയ നിയമ ചട്ടക്കൂടുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ക്യാംപെയിൻ.

നിയമലംഘനം; സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 21,000ത്തിലധികം പേർ, 10,000 പേരെ നാടുകടത്തി
എമിറേറ്റ്‌സില്‍ ക്യാബിന്‍ ക്രൂ ആകാന്‍ അവസരം; മാസം 2 ലക്ഷം രൂപയ്ക്ക് മുകളില്‍ ശമ്പളം; കാത്തിരിക്കുന്നത് വമ്പന്‍ ആനുകൂല്യങ്ങള്‍

അതോടൊപ്പം, സൗദി അറേബ്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 2,072 പേരെ അതിർത്തി സുരക്ഷാ സേന തടഞ്ഞു. അതിൽ 47 ശതമാനം പേർ യെമൻ പൗരന്മാരും 52 ശതമാനം പേർ എത്യോപ്യക്കാരുമായിരുന്നു. നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 28 പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു. നിയമലംഘകരുടെ നിയമവിരുദ്ധമായ പ്രവേശനം, ഗതാഗതം, അഭയം അല്ലെങ്കിൽ ജോലി സൗകര്യമൊരുക്കിയതിന് 37 പേരെ അറസ്റ്റ് ചെയ്തു - അത്തരം കുറ്റകൃത്യങ്ങൾ മറച്ചുവെച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തികൾ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ, 14,000ത്തിലധികം നിയമലംഘകർ നിയമ നടപടികൾക്ക് വിധേയരാകുന്നുണ്ട്. അവരിൽ ഭൂരിഭാഗവും - ഏകദേശം 12,400 പേർ - പുരുഷന്മാരാണ്.

യാത്രാ രേഖകൾ ലഭിക്കുന്നതിനായി 6,200 വ്യക്തികളെ അതത് നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും 3,300 പേർക്ക് യാത്രാ നടപടിക്രമങ്ങൾ അന്തിമമാക്കിക്കൊണ്ടിരിക്കുകയാണ് എന്നും 10,000 പേരെ ഇതിനകം നാടുകടത്തിയിട്ടുണ്ടെന്നും മന്ത്രാലയം റിപ്പോർട്ട് ചെയ്തു. നിയമലംഘകരെ ഏതെങ്കിലും വിധത്തിൽ - താമസം, ഗതാഗതം അല്ലെങ്കിൽ തൊഴിൽ വഴി - സഹായിക്കുന്നത് 15 വർഷം വരെ തടവും 1 ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണെന്നും ഉപയോഗിച്ച വാഹനങ്ങളോ സ്വത്തോ കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. എല്ലാ താമസക്കാരും തൊഴിലുടമകളും രാജ്യത്തിന്റെ നിയമങ്ങൾ പൂർണമായും പാലിക്കണമെന്നും സംശയാസ്പദമായ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com