കെഎംസിസി Source: Facebook
PRAVASAM

"അഴിമതി വാർത്ത വസ്തുതാ വിരുദ്ധം, അടിസ്ഥാനരഹിതം"; നിയമ നടപടി സ്വീകരിക്കുമെന്ന് അബുദാബി കെഎംസിസി

വാർത്ത പുറത്തുവിട്ടവർക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിയമനടപടി സ്വീകരിക്കുമെന്ന് കെഎംസിസി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

അബുദാബി കെഎംസിസിയിൽ കോടികളുടെ അഴിമതി നടന്നെന്ന വാർത്ത വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് സംഘടന. ആയിരക്കണക്കിന് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സമാശ്വാസം നൽകുന്ന പദ്ധതിയാണ് കെഎംസിസി നടത്താറുള്ളത്. നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേക്ഷണം ചെയ്യുന്നത് മാധ്യമധർമമല്ല. തെറ്റായ വാര്‍ത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

"ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ വന്നാൽ അതിൻ്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേക്ഷണം ചെയ്യുന്നത് മാധ്യമധർമല്ല. അത്തരം വാർത്ത നൽകുന്നത് വാർത്താ ദാരിദ്ര്യം കൊണ്ടാണ് എന്ന് മനസിലാക്കുന്നു. വാർത്ത സംപ്രേക്ഷണം ചെയ്ത ചാനലിനും, വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനുമെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിയമനടപടി സ്വീകരിക്കും" - അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി യൂസുഫ് സി.എച്ച്. എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

SCROLL FOR NEXT