PRAVASAM

"ചൂട് കൂടുന്നു, വാഹനങ്ങളില്‍ പെർഫ്യൂമകളോ, ലൈറ്ററുകളോ വയ്ക്കരുത്''; കർശന നിര്‍ദേശവുമായി സൗദി

ഇത്തരം വസ്തുക്കള്‍ വാഹനങ്ങള്‍ക്കും ജീവനും ഒരുപോലെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ്.

Author : ന്യൂസ് ഡെസ്ക്

റിയാദ്: സൗദിയില്‍ ചൂട് കനക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്. വാഹനങ്ങള്‍ക്കുള്ളില്‍ തീപിടിക്കുന്ന വസ്തുക്കള്‍ വയ്ക്കരുതെന്നാണ് മുന്നറിയിപ്പ്. ഇത്തരം വസ്തുക്കള്‍ വാഹനങ്ങള്‍ക്കും ജീവനും ഒരുപോലെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ്.

പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍, ഫോണ്‍ ബാറ്ററികള്‍, ലൈറ്ററുകള്‍, ഗ്യാസ് കാനുകള്‍, പെര്‍ഫ്യൂമുകള്‍, ലിക്വിഡ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ തുടങ്ങിയവ വാഹനങ്ങളില്‍ കരുതുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. വാഹനത്തില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ ഇവ ചിലപ്പോള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് വാഹനത്തിന് തീപിടിക്കുന്നതിന് കാരണമായേക്കാമെന്നും സിവില്‍ ഡിഫന്‍സ് പറയുന്നു.

ഇത്തരം വസ്തുക്കള്‍ വാഹനങ്ങളില്‍ വയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ സുരക്ഷാ നിര്‍ദേശങ്ങള്‍ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവര്‍മാര്‍ ഇത് പാലിക്കണമായിരുന്നു എന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 ഉം രാജ്യത്തെ മറ്റു സ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് 998 ഉം വിളിക്കാമെന്നും ഡിഫന്‍സ് അറിയിക്കുന്നു.

SCROLL FOR NEXT