Source: freepik
PRAVASAM

ലൈംഗികാതിക്രമങ്ങൾക്ക് യുഎഇയിൽ ഇനി കടുത്ത ശിക്ഷ

18 വയസിൽ താഴെയുള്ള സ്ത്രീകളുമായോ സ്വവർഗ ലൈംഗിക ബന്ധത്തിലോ ഏർപ്പെടുന്നവർക്ക് ശിക്ഷ ബാധകമാണ്

Author : ന്യൂസ് ഡെസ്ക്

ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടേയും ശിക്ഷകളുടേയും നിയമത്തിലെ വ്യവസ്ഥകളിൽ ഭേദഗതി പ്രഖ്യാപിച്ച് യുഎഇ. പുതിയ ഭേദഗതി അനുസരിച്ച് ലൈംഗികാതിക്രമമോ പ്രായപൂർത്തിയാകാത്തവരുമായുള്ള സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമോ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് കർശന ശിക്ഷ നടപ്പിലാക്കുവാനാണ് തീരുമാനം.

18 വയസിൽ താഴെയുള്ള സ്ത്രീകളുമായോ സ്വവർഗ ലൈംഗിക ബന്ധത്തിലോ ഏർപ്പെടുന്നവർക്ക് ശിക്ഷ ബാധകമാണ്. പ്രായപൂർത്തിയാകാത്തവരുമായി അവരുടെ സമ്മതത്തോടെ തന്നെ ബന്ധത്തിലേർപ്പെട്ടാലും ശിക്ഷ ലഭിക്കുന്നതാണ്. പത്ത് വർഷത്തിൽ കുറയാത്ത തടവും ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയുമായിരിക്കും ഇതിന് ശിക്ഷയായി ലഭിക്കുക.

ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ അവസാന ആറുമാസ കാലയളവിൽ കുറ്റവാളിയെ മെഡിക്കൽ, മാനസിക, സാമൂഹിക പരിശോധനങ്ങൾക്ക് വിധേയമാക്കുവാനും ഭേദഗതി ആവശ്യപ്പെടുന്നുണ്ട്. ഈ റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി ഇയാളുടെ കുറ്റകൃത്യ വാസനയെപ്പറ്റി വിലയിരുത്തുവാനാണ് പരിശോധന.

SCROLL FOR NEXT