Source: Social Media
PRAVASAM

ചൂട് 44 ഡിഗ്രി വരെ ഉയർന്നേക്കും, ഒപ്പം പൊടിക്കാറ്റും; യുഎഇയിലെ ഈയാഴ്ചത്തെ കാലാവസ്ഥ

തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ആഴ്ച മുഴുവൻ പൊടിക്കാറ്റ് ഉണ്ടായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ

Author : ന്യൂസ് ഡെസ്ക്

യുഎഇയിലും ചൂട് കടുക്കുന്നു. വരും ദിവസങ്ങളിൽ ചൂട് വീണ്ടും കൂടുമെന്നാണ് ദേശീയ മീറ്ററോളജി സെൻ്ററിൻ്റെ വിലയിരുത്തൽ. തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ആഴ്ച മുഴുവൻ പൊടിക്കാറ്റ് ഉണ്ടായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

ദുർബലമായ ഉപരിതല മർദവും, ഉയർന്ന മർദ വിപുലീകരണത്തിൻ്റെയും ഫലമായി ചെറിയ പൊടിക്കാറ്റിനുള്ള സാധ്യതയും മീറ്ററോളജി വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. പലയിടത്തും ചൂടി 44 ഡിഗ്രി വരെ ഉയരുവാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്.

അറേബ്യൻ, ഒമാൻ കടൽ ചില സമയത്ത് പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. അതേസമയം, ഒമാൻ തീരത്ത് കാര്യമായ പ്രശ്നങ്ങളുണ്ടാവില്ല. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സമാനമായ അവസ്ഥ തുടരും.

ശനി, ഞായർ ദിവസങ്ങളിൽ താരതമ്യേനെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. അതേസമയം, പൊടി നിറഞ്ഞ കാലാവസ്ഥ അതേപോലെ തുടരും. കടലിലും നേരിയ ചാഞ്ചാട്ടം ഉണ്ടാകും. കടൽത്തീരം ഇടയ്ക്കിടെ പ്രക്ഷുബ്ധമാകുവാനുള്ള സാധ്യതയുമുണ്ട്.

SCROLL FOR NEXT