അബുദബി: തിരുവനന്തപുരം സ്വദേശിയെ അബുദബിയില്‍ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി. മുസഫ ശാബിയ 12-ലെ കഫറ്റീരിയയില്‍ ജോലി ചെയ്തിരുന്ന അണ്ടൂര്‍കോണം പാച്ചിറ സ്വദേശി മാഹിന്‍ റഹ്‌മാനെയാണ് കാണാതായത്.
ഫെബ്രുവരി 18വരെ കഫറ്റീരിയയില്‍ ജോലിക്കെത്തിയിരുന്നു. അടുത്ത ദിവസം തൊട്ട് താമസ സ്ഥലത്ത് നിന്ന് കാണാതായെന്നാണ് ബന്ധുക്കളുടെ പരാതി.
എട്ട് വര്‍ഷമായി അബുദബിയില്‍ കഫറ്റീരിയയില്‍ ജോലി ചെയ്ത് വരികയാണ് മാഹിന്‍. വിവരം ലഭിക്കുന്നവര്‍ +971 56 9773169 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കണമെന്ന് കുടുംബം അറിയിച്ചു.