Source: News Malayalam 24X7
PRAVASAM

കുവൈറ്റിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ജോലിക്കിടെ അപകടം; രണ്ട് മലയാളികൾ മരിച്ചു

അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതരും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കുവൈറ്റ്: അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃശൂര്‍ സ്വദേശി നിഷില്‍ സദാനന്ദന്‍, കൊല്ലം സ്വദേശി സുനില്‍ സോളമന്‍ എന്നിവരാണ് മരിച്ചത്‌. ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത് ജോലിക്കിടെ ഭാരമേറിയ വസ്തു വീണെന്നാണ് റിപ്പോർട്ട്. മൃതദേഹം ജഹ്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അപകടത്തിൽ തലക്ക് ഗുരുതര പരിക്ക് പറ്റിയതിനെത്തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതരും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു

SCROLL FOR NEXT