വിമാന യാത്രികർക്ക് സന്തോഷ വാർത്ത; ചെക്ക്-ഇൻ ചെയ്യാൻ ഇനി ക്യൂ നിൽക്കേണ്ട, വീട്ടിലിരുന്നും ചെയ്യാം

ഇതുവഴി വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കാൻ സാധിക്കുമെന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്.
വിമാന യാത്രികർക്ക് സന്തോഷ വാർത്ത; ചെക്ക്-ഇൻ ചെയ്യാൻ ഇനി ക്യൂ നിൽക്കേണ്ട, വീട്ടിലിരുന്നും ചെയ്യാം
Published on

അബുദാബി: വിമാന യാത്രികർക്ക് സന്തോഷ വാർത്തയുമായി ഷാർജ വിമാനത്താവളം. യാത്രക്കാർക്ക് അവരുടെ വീടുകളിൽ നിന്ന് തന്നെ ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ഇതുവഴി വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കാൻ സാധിക്കുമെന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്.

യാത്രക്കാർക്ക് അവരുടെ വീടുകളിലോ ഹോട്ടലുകളിലോ ജോലിസ്ഥലങ്ങളിലോ ഇരുന്ന് സുഖകരമായി ചെക്ക്-ഇൻ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും. ഇതിനായി "ഹോം ചെക്ക്-ഇൻ" സേവനമാണ് യാത്രക്കാർക്കായി തയ്യാറാക്കിയിട്ടുള്ളത്.

വിമാന യാത്രികർക്ക് സന്തോഷ വാർത്ത; ചെക്ക്-ഇൻ ചെയ്യാൻ ഇനി ക്യൂ നിൽക്കേണ്ട, വീട്ടിലിരുന്നും ചെയ്യാം
ഐപിഎൽ മിനി താരലേലം അടുത്ത മാസം അബുദാബിയിൽ

യാത്രക്കാർക്ക് വിമാനത്താവളത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് www.sharjahairport.ae വഴിയോ, ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടോ ഹോം ചെക്ക്-ഇൻ ആപ്പ് സജ്ജമാക്കാൻ സാധിക്കും. കുറഞ്ഞത് എട്ട് മണിക്കൂർ മുമ്പെങ്കിലും ബുക്കിംഗ് നടത്തണമെന്നും അധികൃതർ നിർദേശം നൽകുന്നു.

വിമാന യാത്രികർക്ക് സന്തോഷ വാർത്ത; ചെക്ക്-ഇൻ ചെയ്യാൻ ഇനി ക്യൂ നിൽക്കേണ്ട, വീട്ടിലിരുന്നും ചെയ്യാം
ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായേദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരക്കേറിയ സീസണുകളിൽ യാത്ര ചെയ്യുന്നവർക്ക് ഈ സൗകര്യം വളരെ ഉപകാരപ്രദമായിരിക്കും. നിലവിൽ, ഷാർജയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ 'ഹോം ചെക്ക്-ഇൻ' സേവനം ലഭ്യമാണ്. ഭാവിയിൽ കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com