പ്രതീകാത്മക ചിത്രം Source: Freepik
PRAVASAM

സുഹൈൽ നക്ഷത്രം ഉദിക്കാനൊരുങ്ങുന്നു; യുഎഇയിൽ ഇനി കൊടുംചൂടിൻ്റെ നാളുകൾ

കൊടും ചൂടുള്ള കാലാവസ്ഥ സെപ്റ്റംബർ 23ന് വരെ നീണ്ടുനിൽക്കുമെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

ദുബായ്: വർഷത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളിലേക്ക് പ്രവേശിക്കുകയാണ് യുഎഇ. ഓഗസ്റ്റ് അവസാന മൂന്നാം തീയതി വരെ കടുത്ത ചൂടും ഈർപ്പവും വർധിക്കുമെന്നാണ് റിപ്പോർട്ട്. സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ ചൂട് കൂടുമെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

"ഓഗസ്റ്റ് അവസാനത്തോടെ സുഹൈൽ നക്ഷത്രം ഉദിക്കും. പിന്നാലെ താമസക്കാർക്ക് കടുത്ത ചൂടും ഉയർന്ന ഈർപ്പവും പ്രതീക്ഷിക്കാം, ഇത് ക്ഷീണത്തിന് കാരണമാകും," എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വിശദീകരിച്ചു.

സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ കഷ്ടപ്പാട് തുടങ്ങുമെന്നാണ് അറബികളുടെ വിശ്വാസം. കൊടും ചൂടുള്ള കാലാവസ്ഥ സെപ്റ്റംബർ 23ന് വരെ നീണ്ടുനിൽക്കുമെന്നാണ് സൂചന. അന്ന് പകലും രാത്രിയും തുല്യമാകും. സെപ്റ്റംബർ 24 മുതൽ, താപനിലയിൽ കുറവുണ്ടാകുമെന്നും വേനൽക്കാല ചൂടിൽ നിന്ന് അൽപ്പം ആശ്വാസം ലഭിക്കുമെന്നും പ്രവചിക്കപ്പെടുന്നു.

SCROLL FOR NEXT