Source: / @DXBMediaOffice
PRAVASAM

അപകടമില്ലാതെ വാഹനമോടിച്ചാൽ, ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിൻ്റുകൾ കുറയും! 'അപകടരഹിത ദിനം' ക്യാംപെയ്‌നുമായി യുഎഇ

വേനൽ അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്ന ആദ്യ ദിനത്തിലാണ് ക്യാംപെയ്ൻ നടക്കുക.

Author : ന്യൂസ് ഡെസ്ക്

ദുബൈ: ഡ്രൈവിങ് ലൈസൻസിൽ ബ്ലാക്ക് പോയിൻ്റുകൾ കുറക്കാൻ അവസരം നൽകുന്ന ‘അപകടരഹിത ദിനം’ക്യാംപെയ്ൻ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. വേനൽ അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്ന ആദ്യ ദിനത്തിലാണ് ക്യാംപെയ്ൻ നടക്കുക.

ഈ വർഷം ആഗസ്റ്റ് 25നാണ് സ്കൂളുകൾ തുറക്കുന്നത്. ആദ്യ പ്രവൃത്തി ദിനത്തിൽ റോഡപകടങ്ങൾ ഇല്ലാതാക്കുകയാണ് ക്യാംപെയ്ൻ്റെ ലക്ഷ്യം. എല്ലാ പൊലീസ് വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ക്യാംപെയ്നിൽ പങ്കെടുക്കുന്ന ഡ്രൈവർമാർക്ക് ലൈസൻസിൽ നാല് ബ്ലാക്ക് പോയിൻ്റുകൾ കുറക്കാനും അവസരമുണ്ട്. ഇതിനായി ക്യാംപെയ്ൻ ദിവസം ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്പോർട്ടലിൽ പ്രവേശിച്ച് പ്രതിജ്ഞയെടുക്കുകയും രജിസ്റ്റർ ചെയ്യുകയും വേണം.

തുടർന്ന് അന്നേ ദിവസം അപകടമില്ലാതെ വാഹനമോടിച്ചാൽ നിലവിലുള്ള നാല് ബ്ലാക്ക്പോയിൻ്റുകൾ കുറവ് വരുത്തും. ക്യാംപെയ്നിൽ രജിസ്റ്റർ ചെയ്തവരുടെ നടപടി വിലയിരുത്തിയ ശേഷം സെപ്റ്റംബർ 15നായിരിക്കും ബ്ലാക്ക് പോയിൻ്റുകൾ നീക്കം ചെയ്യുക. ഇതിനായി സർവീസ് സെൻ്ററുകൾ സന്ദർശിക്കേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.

SCROLL FOR NEXT