സഹ്ൽ ആപ്പ് സഹ്ൽ ആപ്പ് കുവൈത്ത്
PRAVASAM

കുവൈത്തിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇനി വേ​ഗത്തിലറിയാം; 'സഹ്ൽ ആപ്പ്' വഴി സേവനം ലഭ്യമാക്കി ഡിജിസിഎ

ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെക്കുറിച്ചുള്ള തൽക്ഷണ അറിയിപ്പുകൾ സ്വീകരിക്കാൻ ഈ സേവനം വഴി ഉപയോക്താക്കൾക്ക് കഴിയും

Author : ന്യൂസ് ഡെസ്ക്

കുവൈത്തിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇനി സഹ്ൽ ആപ്പ് വഴി ലഭിക്കും. കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ഏകീകൃത സർക്കാർ ഇ-സർവീസസ് ആപ്പ് ആയ സഹ്ൽ വഴി കാലാവസ്ഥാ മുന്നറിയിപ്പ് സേവനം ആരംഭിച്ചത്. പൊതുജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് ഇത്തരത്തിലൊരു സേവനം നടപ്പിലാക്കുന്നതെന്ന് ഡിജിസിഎ വക്താവ് അബ്ദുള്ള അൽ റാജി അറിയിച്ചു.

ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെക്കുറിച്ചുള്ള തൽക്ഷണ അറിയിപ്പുകൾ സ്വീകരിക്കാൻ ഈ സേവനം വഴി ഉപയോക്താക്കൾക്ക് കഴിയും. ആവശ്യമായ പ്രതിരോധ നടപടികൾ കൃത്യസമയത്തിനുള്ളിൽ സ്വീകരിക്കുന്നതിനും ഇത് സഹായിക്കുമെന്ന് ഡിജിസിഎ വക്താവ് കൂട്ടിച്ചേർത്തു.

അപ്രതീക്ഷിത കാലാവസ്ഥാ മാറ്റങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പുതിയ സംരംഭമെന്ന് സഹ്ൽ ആപ്ലിക്കേഷന്റെ വക്താവ് യൂസഫ് കാസിം വ്യക്തമാക്കി. കാലാവസ്ഥയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ ഉടനടി തന്നെ പൗരന്മാരെയും താമസക്കാരെയും അറിയിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഉപയോക്താക്കളുടെ ഫോണിൽ പോപ്പ് അപ്പ് സന്ദേശമായാണ് ഇത് ലഭിക്കുക. കൂടാതെ ആപ്പിൽ നൽകിയിക്കുന്ന നോട്ടിഫിക്കേഷൻ മെനുവിൽ അറിയിപ്പിൻ്റെ പൂർണ വിവരങ്ങൾ ലഭ്യമാകുമെന്നും അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. സേവനം വിജയകരമായി നടപ്പാക്കിയതിന് ഡിജിസിഎയും, കാലാവസ്ഥാ വകുപ്പ്, സഹ്ൽ ടീമം എന്നിവയെ യൂസഫ് കാസിം പ്രശംസിക്കുകയും ചെയ്തു.

SCROLL FOR NEXT