SOCIAL

വളര്‍ത്തു നായ്ക്കളായ ടോമിയുടെയും ലൂയിയുടെയും ഉറ്റ ചങ്ങാതി; രാജി വിളിച്ചാല്‍ പറന്നെത്തും; കൗതുകമായി കാക്ക | വീഡിയോ

രാജിയും കാക്കയും തമ്മിലുള്ള അടുപ്പം അയല്‍ക്കാര്‍ക്കും കൗതുകമാണ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സ്വദേശി യശോധരന്റെയും രാജിയുടെയും വീട്ടില്‍ കഴിഞ്ഞ അഞ്ച് മാസം മുമ്പ് ഒരു അതിഥിയെത്തിയിരുന്നു. വീട്ടിലെ വളര്‍ത്ത് മൃഗങ്ങളായ ടോമിക്കും ലൂയിക്കും കൂട്ടായി എത്തിയ ഒരു കാക്ക. രാജി അരുമയായി വളര്‍ത്തുന്ന കാക്ക ഇപ്പോള്‍ കുടുംബാംഗമായി മാറിക്കഴിഞ്ഞു.

രാജിയുടെ വിളിയില്‍ എവിടെയാണെങ്കിലും ഈ കാക്ക പറന്നെത്തും. ഇരുവരും തമ്മില്‍ അത്രക്ക് അടുപ്പമായിക്കഴിഞ്ഞു. അഞ്ചുമാസം മുമ്പ് വീടിന് മുന്നിലുണ്ടായിരുന്ന പ്ലാവ് വെട്ടിയപ്പോള്‍ കിട്ടിയതാണ് രാജിക്ക് ഈ കാക്കയെ.

കാക്കയോട് അടുപ്പം കാണിക്കുന്നത് ടോമിക്കും ലൂയിക്കും അത്ര ഇഷ്ടമായിരുന്നില്ല. അതവര്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഉറ്റ ചങ്ങാതിമാരാണ് മൂന്നുപേരും. അടുപ്പമുണ്ടെങ്കിലും കുറുമ്പിന് കുറവില്ലെന്നാണ് രാജി പറയുന്നത്. കുറുമ്പ് കാണിക്കുമ്പോള്‍ വഴക്ക് പറയുന്നതും ദേഷ്യമാണ്.

രാജിയും കാക്കയും തമ്മിലുള്ള അടുപ്പം അയല്‍ക്കാര്‍ക്കും കൗതുകമാണ്. സമീപത്തെ പറമ്പിലും വീടുകളിലുമൊക്കെ പോകുമെങ്കിലും രാജിയുടെ ഒരൊറ്റ വിളി മതി.

SCROLL FOR NEXT