SOCIAL

'വാട്ട് ജുംഖ' സ്‌റ്റൈലില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി; വൈറലായി ജോര്‍ജിയ മെലോണിയുടെ കമ്മലുകള്‍

എക്സിലും ഇന്‍സ്റ്റാഗ്രാമിലുള്ള കമന്റുകളിൽ കൂടുതലും കമ്മലിന്റെ ഉത്ഭവത്തെ പറ്റിയുള്ള ചര്‍ച്ചകളാണ്.

Author : ന്യൂസ് ഡെസ്ക്

പരമ്പരാഗത ഇന്ത്യന്‍ ശൈലിലുള്ള ജുംഖ ധരിച്ചെത്തിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പങ്കുവെച്ച സെല്‍ഫി വൈറല്‍. ദില്ലി ഹാത്ത് സ്‌റ്റൈല്ലുള്ള കമ്മലുകള്‍ ധരിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചതിലെ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ. എക്സിലും ഇന്‍സ്റ്റാഗ്രാമിലുള്ള കമന്റുകളിൽ കൂടുതലും കമ്മലിന്റെ ഉത്ഭവത്തെ പറ്റിയുള്ള ചര്‍ച്ചകളാണ്.

മെലോണി പങ്കുവച്ച ചിത്രത്തിനുണ്ടായിരുന്നത് ഇറ്റലിയുടെ പരമാധികാരത്തെയും താതപര്യങ്ങളെയും കുറിച്ചുള്ള രാഷ്ട്രീയപരമായ ക്യാപ്ഷ്‌നായിരുന്നു. എന്നാല്‍ ഇന്ത്യന്‍ കണ്ണുകള്‍ കേന്ദ്രീകരിച്ചത് മെലോണിയുടെ കാതുകളിലാണ്.

ചാന്ദ്ബാലി ശൈലിയുടെയും പ്രാചീന മണിയുടെ രൂപത്തിന്റെയും മിശ്രണമായ ജുംഖ സ്‌റ്റൈല്‍ കമ്മലുകള്‍ ആഗോളതലത്തിലെ ഇന്ത്യന്‍ കരകൗശല സ്വാധീനത്തെ സൂചിപ്പിക്കുന്നതാണെന്നാണ് പലരുംമുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ മെലോണിയുടേത് ഒരു യാദൃച്ഛികമായ തിരഞ്ഞെടുപ്പല്ല.

മെലോണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നേരത്തെയും ഈ കമ്മല്‍ തന്റെ സ്യൂട്ടുകള്‍ക്കൊപ്പം ധരിച്ച വീഡിയോകള്‍ പങ്കുവച്ചത് കാണാം. ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് 'ദേസി ഏസ്തറ്റിക്‌സി'നോടുള്ള താല്‍പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

പാരിസ് ഫാഷന്‍ വീക്കില്‍ റാല്‍ഫ് ലോറന്‍ ബ്രാന്‍ഡ് വിമര്‍ശനങ്ങള്‍ നേരിട്ടിട്ട് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് മെലോണിയുടെ കമ്മലുകള്‍ വൈറലാകുന്നത്. ബ്രാന്‍ഡ് ജുംഖ സ്‌റ്റൈല്‍ കമ്മലുകള്‍ അവതരിപ്പിച്ചത് വെറും പരമ്പരാഗത ആഭരണമായിട്ട് മാത്രമാണ്. അവയുടെ ദക്ഷിണേഷ്യന്‍ പൈതൃകത്തെ പൂര്‍ണമായി ഒഴിവാക്കിയുള്ള കോര്‍പ്പറേറ്റിന്റെ സംസ്‌കാരിക ഉന്മൂലനം ചോദ്യം ചെയ്യപ്പെടുമ്പോളാണ് മെലോണിയുടെ കമ്മല്‍ പ്രശംസിക്കപ്പെടുന്നത്.

SCROLL FOR NEXT