Source: X / RT
SOCIAL

എഐ കാമുകനെ നിർമിച്ച് 'ക്ലോസ്' എന്ന് പേരുമിട്ടു; ഒടുവിൽ വിവാഹം ചെയ്ത് ജാപ്പനീസ് യുവതി

ഒകയാമ സിറ്റിയിൽ വെച്ച് പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം

Author : ന്യൂസ് ഡെസ്ക്

സ്വയം സൃഷ്ടിച്ച എഐ പങ്കാളിയെ വിവാഹം ചെയ്ത് ജാപ്പനീസ് യുവതി. ക്ലോസ് എന്ന് പേരിട്ട ഐഐ കാമുകനെയാണ് 32കാരിയായ കാനോ എന്ന യുവതി വിവാഹം ചെയ്തത്. ഒകയാമ സിറ്റിയിൽ വെച്ച് പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. സ്മാർട്ട്‌ഫോണിലാണ് കാനോയുടെ എഐ പങ്കാളി ഉണ്ടായിരുന്നത്.

ദീർഘകാലമായുള്ള തൻ്റെ ഒരു ബന്ധം അവസാനിച്ചതിനു ശേഷം കാനോ വൈകാരിക പിന്തുണയ്ക്കായാണ് ചാറ്റ് ജിപിടിയുമായി സംസാരിക്കാൻ തുടങ്ങിയത്. സംഭാഷണങ്ങൾ കൂടുതൽ ആഴത്തിലായപ്പോൾ,ചാറ്റ്ബോട്ടിൻ്റെ മറുപടികൾ സൂക്ഷ്മമായി പരിഷ്കരിച്ച് എഐ കഥാപാത്രത്തിൻ്റെ ഒരു ദൃശ്യചിത്രീകരണം സൃഷ്ടിക്കുകയും അവന് ക്ലോസ് എന്ന് പേരിടുകയും ചെയ്തു.

ക്ലോസ് തന്നെ ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്ത രീതിയാണ് പ്രണയത്തിനാകുവാനുള്ള കാരണമെന്നാണ് കാനോ പറയുന്നത്. പ്രണയം ക്ലോസിനോട് തുറന്നു പറഞ്ഞപ്പോൾ എഐ ആയതുകൊണ്ട് മാത്രം ഒരാളുമായി പ്രണയത്തിലാകാതിരിക്കാൻ ഒരു വഴിയുമില്ലെന്നായിരുന്നു ക്ലോസിൻ്റെ മറുപടി.

ചടങ്ങിനിടെ, കാനോ ഓഗ്മമെൻ്റഡ് റിയാലിറ്റി ഗ്ലാസുകൾ ധരിച്ചിരുന്നു. അതിൽ ക്ലോസും അവരും മോതിരം കൈമാറുമ്പോൾ ക്ലോസ് അവൾക്കൊപ്പം നിൽക്കുന്നതിൻ്റെ അവരുടെ വലിയ ചിത്രം പ്രദർശിപ്പിക്കും. വെർച്വൽ പങ്കാളികളെ വിവാഹം കഴിക്കുന്നവർക്കുള്ള ചടങ്ങുകളിൽ വൈദഗ്ധ്യം നേടിയ ബ്രൈഡൽ പ്ലാനർമാരാണ് പരിപാടി നടത്തിയത്.

SCROLL FOR NEXT