ധോണിയെ കാണാൻ ഗ്രൗണ്ടിലേക്ക് കുതിച്ചെത്തുന്ന ജേ ജാനി 
SOCIAL

ധോണിയുടെ കാൽതൊട്ടു വന്ദിച്ച വൈറൽ ആരാധകന് വാഹനാപകടത്തിൽ ദാരുണാന്ത്യം; കുടുംബത്തെ ചേർത്തുനിർത്തി ധോണി ഫാൻസ്

27കാരനാ ജേ ഗുജറാത്തിലെ ഭാവ്‌നഗറിനടുത്തുള്ള രബാരിക ഗ്രാമവാസിയാണ്.

Author : ന്യൂസ് ഡെസ്ക്

ധോണിയുടെ കടുത്ത ആരാധകനായ ജേ ജാനി വാഹനാപകടത്തിൽ മരിച്ചു. 27കാരനാ ജേ ഗുജറാത്തിലെ ഭാവ്‌നഗറിനടുത്തുള്ള രബാരിക ഗ്രാമവാസിയാണ്. കഴിഞ്ഞ ദിവസം വയലിലേക്ക് ജോലിക്കായി പോകുമ്പോൾ നിയന്ത്രണം വിട്ട ട്രാക്ടർ മറിഞ്ഞാണ് ഇയാൾക്ക് സാരമായി പരിക്കേറ്റത്.

2024 ഐപിഎല്ലിലാണ് ധോണിയുടെ കടുത്ത ആരാധകനായ ജേ ജാനി വാർത്തകളിലിടം പിടിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കനത്ത സുരക്ഷാ സന്നാഹങ്ങളെ മറികടന്നെത്തി, ഐപിഎൽ മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിങ്സ് നായകനും ഇതിഹാസ താരവുമായ മഹേന്ദ്ര സിംഗ് ധോണിയുടെ കാലിൽ സാഷ്ടാംഗം നമിക്കുന്നതും, പിന്നീട് താരത്തിൻ്റെ അനുവാദത്തോടെ കെട്ടിപ്പിടിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഈ ദൃശ്യങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു. രാജ്യമെമ്പാടുമുള്ള ധോണി ആരാധകർ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി. ധോണി എന്ന ലെജൻഡിന് ചേർന്ന ഇന്ത്യയിലെ മൊത്തം ആരാധകരുടെ ആദരവാണ് ജേ ജാനി അന്ന് നൽകിയതെന്നാണ് ധോണി ഫാൻസിൽ നിന്നും പരക്കെ പ്രതികരണമുണ്ടായത്.

18,000 ത്തോളം ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടും, 13000 ഓളം സബ്‌സ്‌ക്രൈബർമാരുള്ള 'ധോണി ആഷിക് ഒഫീഷ്യൽ' എന്ന യൂട്യൂബ് ചാനലും ജേ ജാനി നടത്തിയിരുന്നു. ധോണിക്കുള്ള ട്രിബ്യൂട്ട് വീഡിയോകൾ, ധോണി കളിക്കുന്ന മത്സരങ്ങളുടെ ഫാൻ റിവ്യൂകൾ, ക്രിക്കറ്റ് ആരാധകരുമായുള്ള ചർച്ചകൾ എന്നിവയെല്ലാം ചേർന്നതായിരുന്നു ജേ ജാനിയുടെ വ്ളോഗുകൾ ഒട്ടുമിക്കതും. ഇന്ത്യയിലെ മറ്റു ധോണി ആരാധകർക്കിടയിലെ ശ്രദ്ധിക്കപ്പെടുന്നൊരു ട്രൂ ധോണി ഫാനായ ഈ ഗുജറാത്തുകാരൻ.

സമൂഹ മാധ്യമങ്ങളിലെല്ലാം ജേ ജാനിയുടെ കുടുംബത്തിനുള്ള അനുശോചന പ്രവാഹമാണ്. ഈ ദുരന്ത നിമിഷത്തിൽ ദുഃഖാർഥരായ ജാനിയുടെ കുടുംബത്തെ ചേർത്ത് നിർത്തുകയാണ് രാജ്യമെമ്പാടുമുള്ള ധോണി ഫാൻസ്. നിരവധി സ്പോർട്സ് മാധ്യമങ്ങളും ജാനിയുടെ മരണവാർത്തയെ നടുക്കത്തോടെയാണ് ഉൾക്കൊണ്ടത്.

SCROLL FOR NEXT