ജ്യോത്സ്ന രാധാകൃഷ്ണൻ Source: Screengrab from Ted Talks, Instagram
SOCIAL

അതെ, ഞാന്‍ ഹൈ മാസ്‌കിങ് ഓട്ടിസ്റ്റിക് വ്യക്തിയാണ്... തുറന്നു പറഞ്ഞ് ജ്യോത്സ്‌ന

ചിലര്‍ എങ്കിലും ചിന്തിക്കുന്നുണ്ടാകും എന്താണ് ഇവള്‍ പറുയന്നത്, ഇവളെ കണ്ടിട്ട് ഓട്ടിസ്റ്റിക് ആണെന്ന് തോന്നുന്നില്ലല്ലോ എന്ന്. അതിനും കാരണമുണ്ട്...

Author : ന്യൂസ് ഡെസ്ക്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് ജ്യോത്സ്ന. അടുത്തിടെ ടെഡ് ടോക്‌സില്‍ സംസാരിക്കവെ ജ്യോത്സ്‌ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ഹൈ മാസ്‌കിങ് ഓട്ടിസമാണെന്നാണ് ഗായിക വെളിപ്പെടുത്തിയത്. എന്നാല്‍ കാഴ്ചയില്‍ എന്തുകൊണ്ടാണ് താന്‍ സാധാരണ ഓട്ടിസ്റ്റിക്കായ വ്യക്തികളെ പോലെ അല്ലാതെ കാണപ്പെടുന്നതെന്നും ജ്യോത്സ്‌ന വ്യക്തമാക്കി.

എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍ ജീവിതത്തില്‍ എന്തൊക്കെയോ ശരിയല്ലെന്ന തോന്നല്‍ ഉണ്ടാകുമായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത, ആഗ്രഹിക്കാത്ത സമയത്താണ് ഫെയിം ജീവിതത്തിലേക്ക് വരുന്നത്. വളരെ വളരെ ചെറിയ പ്രായത്തിലാണ്, കൃത്യമായി പറഞ്ഞാല്‍ 16-ാമത്തെ വയസിലാണ് ഫെയിം ജീവിത്തിന്റെ വാതിലില്‍ വന്ന് മുട്ടുന്നത്. അക്കാലത്ത് വളരെ നാണം കുണുങ്ങിയായ, ഒറ്റയ്ക്ക് ഒരു മുറിയിലിരുന്ന് എന്തെങ്കിലും ഒക്കെ വായിക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന ഒരു കുട്ടിയായിരുന്നു താന്‍ എന്നും ജ്യോത്സ്‌ന പറയുന്നു.

താന്‍ പ്രായപൂര്‍ത്തിയായ ഹൈമാസ്‌കിങ് ഓട്ടിസ്റ്റിക് വ്യക്തിയാണെന്നും വ്യക്തത വരുത്താന്‍ മൂന്ന് തവണ പരിശോധിച്ചുവെന്നും ജ്യോത്സ്‌ന വ്യക്തമാക്കി. ലോകത്ത് നടക്കുന്ന പല കാര്യങ്ങളോടും വൈകാരികമായി പ്രതികരിക്കുന്നതിന്റെ കാരണം തനിക്ക് മനസിലായത് അപ്പോഴാണെന്നും അതുവരെ താന്‍ പലതിനെയും മറച്ചു പിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകായിരുന്നുവെന്നും ജ്യോത്സ്‌ന വ്യക്തമാക്കി.

ജ്യോത്സനയുടെ വാക്കുകള്‍

'ആ പ്രായത്തില്‍ കുറെ സിനിമയില്‍ പാടി, കോണ്‍സേര്‍ട്ടുകള്‍ അവതരിപ്പിച്ചു, സ്വന്തമായി ആല്‍ബം അടക്കമുള്ള കാര്യങ്ങള്‍ ഒക്കെ ചെയ്തു. അതൊക്കെ ഇഷ്ടത്തോടെ ആസ്വദിച്ചിരുന്നെങ്കിലും ലോകം മത്സരത്തിന്റേതാണ്. എല്ലാം ബന്ധങ്ങള്‍ സൂക്ഷിക്കുന്നതിനനുസരിച്ചാണ് നിലനിന്ന് പോവുക. പക്ഷെ ഇതിലൊന്നും ഞാന്‍ നല്ലതല്ലായിരുന്നു എന്ന് മാത്രമല്ല, വട്ടപൂജ്യമായിരുന്നു. വളരെ സാധാരണമായി മറ്റുള്ളവര്‍ ചെയ്യുന്നപോലെ ഒരു ബന്ധവും സൂക്ഷിക്കാന്‍ സാധിക്കാത്തതിലും എല്ലാവരെയും പോലെ പെരുമാറാന്‍ കഴിയാത്തതിലും വളരെയധികം വിഷമം തോന്നിയിരുന്നു.

എനിക്ക് എന്റെ കാര്യങ്ങളില്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ കാണുന്നത്. അവര്‍ ഡൈവേര്‍ജന്റ് ആയ ആളുകളെയായിരുന്നു നോക്കിയിരുന്നത്. ആദ്യം ഒരു അസസ്‌മെന്റ് നടത്തി. രണ്ടാമതും പരിശോധിച്ചു. വ്യക്തത വരുത്താന്‍ മൂന്നാമതും പരിശോധിച്ചു. അതെ, ഞാന്‍ ഓട്ടിസ്റ്റിക്കാണെന്ന് അവര്‍ സര്‍ട്ടിഫൈ ചെയ്തു.

23 വര്‍ഷം ഈ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നിട്ടും ഞാന്‍ ഇവിടെ ഇല്ലാത്ത പോലെ ഒരു തോന്നല്‍ ആയിരുന്നു. പലരും ഞാന്‍ ഓവര്‍ തിങ്ക് ചെയ്യുന്നതാണെന്നും ജീവിതം ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നി. പക്ഷെ അവസാനം അതൊരു ഒരു ചുമരില്‍ ഇടിച്ചു നിന്നു. പലപ്പോഴും ജേര്‍ണലിങ് ചെയ്യുമായിരുന്നു. ഓക്കെ അല്ല തോന്നുമ്പോഴൊക്കെ എഴുതിക്കൊണ്ടിരുന്നു. അത് ഒരു തെറാപ്പി പോലെയായിരുന്നു. അതിനിടക്ക് ഭര്‍ത്താവിന് യുകെയില്‍ ജോലി ലഭിച്ചെന്ന് വന്ന് പറഞ്ഞു. പോകാം എന്ന് ഞാനും ഉറപ്പിച്ചു പറഞ്ഞു. പക്ഷെ അവിടെ പലപ്പോഴും ഒറ്റയ്ക്കായിരുന്നു. വ്യത്യസ്തരായ ആളുകള്‍, സംസ്‌കാരം, രീതികള്‍ ഒക്കെ. അതിനോടൊപ്പം അതിന്റെ നല്ല വശങ്ങളെയും നിരീക്ഷിക്കാന്‍ ആരംഭിച്ചു. ഈ ആളുകളൊക്കെ എങ്ങനെയാണ് അവരുടെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നതെന്നും സെല്‍ഫ് കോണ്‍ഫിഡന്റ് ആയി ഇരിക്കുന്നതെന്നും മനസിലാക്കി.

തലച്ചോര്‍ തന്നെ രണ്ട് രീതിയില്‍ ഉണ്ട്. ന്യൂറോടിപിക്കല്‍ ബ്രെയ്ന്‍, ന്യൂറോ ഡൈവേര്‍ജന്റ് ബ്രെയ്ന്‍. എനിക്ക് എന്റെ കാര്യങ്ങളില്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ കാണുന്നത്. അവര്‍ ഡൈവേര്‍ജന്റ് ആയ ആളുകളെയായിരുന്നു നോക്കിയിരുന്നത്. ആദ്യം ഒരു അസസ്‌മെന്റ് നടത്തി. രണ്ടാമതും പരിശോധിച്ചു. വ്യക്തത വരുത്താന്‍ മൂന്നാമതും പരിശോധിച്ചു. അതെ, ഞാന്‍ ഓട്ടിസ്റ്റിക്കാണെന്ന് അവര്‍ സെര്‍ട്ടിഫൈ ചെയ്തു.

വളരെ വൈകി തിരിച്ചറിഞ്ഞ ഹൈ മാസ്‌കിങ്ങ് ഓട്ടിസ്റ്റിക് വ്യക്തിയാണ്. ചിലര്‍ എങ്കിലും ചിന്തിക്കുന്നുണ്ടാകും എന്താണ് ഇവള്‍ പറുയന്നത്, ഇവളെ കണ്ടിട്ട് ഓട്ടിസ്റ്റിക് ആണെന്ന് തോന്നുന്നില്ലല്ലോ എന്ന്. മാത്രമല്ല, നമ്മള്‍ വിചാരിക്കും എല്ലാവരിലും കുറച്ച് ഓട്ടിസ്റ്റിക് ആയ ചില കാര്യങ്ങള്‍ ഉണ്ടാകും എന്ന്. എന്നാല്‍ അങ്ങനെയില്ല. രണ്ട് തരം ആളുകളാണ് ഉള്ളത്. ഒന്നുകില്‍ ഓട്ടിസ്റ്റിക്. അല്ലെങ്കില്‍ നോണ്‍ ഓട്ടിസ്റ്റിക്.

ഒരു കാര്യത്തെ എല്ലാവരും സമീപിക്കുന്നത് പോലെയല്ലാതെ സമീപിക്കുന്നതിനെയാണ് ഡൈവര്‍ജന്റ് എന്ന് പറയുന്നത്. ഡയഗ്നോസ് ചെയ്തപ്പോഴാണ് എന്റെ ഉള്ളില്‍ പലപ്പോഴായി ഉണ്ടായിരുന്ന ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ലഭിച്ചു തുടങ്ങിയത്. എന്തുകൊണ്ട് ഞാന്‍ അതിവൈകാരികമായി പ്രതികരിക്കുന്നു, എന്നും മനസിലായത് അത്തരം ഒരു ഘട്ടത്തിലാണ്.

ന്യൂറോ ടിപ്പിക്കല്‍ ആയിട്ടുള്ള ആളുകള്‍ക്ക് വേണ്ടി നിര്‍മിച്ചിട്ടുള്ള ഒരു ലോകത്ത് ജീവിക്കുന്നതിനായി ഞാന്‍ എന്നെത്തന്നെ മാസ്‌ക് ചെയ്യുന്നതിനായുള്ള ശ്രമങ്ങള്‍ ആയിരുന്നു അതുവരെ നടത്തിയിരുന്നതെല്ലാം. എല്ലാം തുറന്നു പറയുന്നത് ഓട്ടിസത്തെക്കുറിച്ച് എല്ലാവര്‍ക്കും അവബോധം വരുത്തുന്നതിന് വേണ്ടിയാണ്,' ജ്യോത്സന പറഞ്ഞു.

SCROLL FOR NEXT