പ്രതീകാത്മക ചിത്രം  
SOCIAL

മാംസം കഴിക്കുന്നവര്‍ക്ക് ഫ്‌ളാറ്റില്ലേ..! വാടക വീട് കിട്ടാന്‍ ഇനി മാംസവും ഉപേക്ഷിക്കണോ? വൈറലായി കുറിപ്പ്

നിങ്ങള്‍ കഴിക്കേണ്ട ഭക്ഷണവും ഉടമ തീരുമാനിച്ചാലോ? അതെ, അങ്ങനെയൊരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈയിലേക്കും ചൈന്നൈയിലേക്കും കൊച്ചിയിലേക്കുമൊക്കം പലരും എത്തുന്നത് ജോലിക്കായാണ്. ശമ്പളമൊക്കെ കിട്ടുമെങ്കിലും വിചാരിക്കുന്ന പോലെ കുറഞ്ഞ റെന്റിന് ഒരു വീടോ ഫ്‌ളാറ്റോ ഒക്കെ ലഭിക്കുക എന്നതാകും അതിലും കഷ്ടം. പ്രത്യേകിച്ചും ബാച്ചിലേഴ്‌സ് കൂടിയാണെങ്കില്‍. ഇനി കഷ്ടപ്പെട്ട് ഒരു വീട് കിട്ടിയെന്ന് തന്നെ ഇരിക്കട്ടെ മുന്നോട്ട് വെക്കുന്ന നിബന്ധനകളും ചെറുതൊന്നും അല്ല. എന്നാല്‍ നിങ്ങള്‍ കഴിക്കേണ്ട ഭക്ഷണവും ഉടമ തീരുമാനിച്ചാലോ? അതെ, അങ്ങനെയൊരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്.

ചെന്നൈ സ്വദേശിയായ പ്രശാന്ത് രംഗസ്വാമി എന്നയാളാണ് തനിക്ക് നേരിടേണ്ടി വന്ന ഒരു വിചിത്രമായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മാംസം കഴിക്കുന്നവര്‍ക്ക് വീട് നല്‍കില്ലെന്ന് വീട്ടുടമ പറഞ്ഞെന്നാണ് രംഗസ്വാമി പറയുന്നത്.

വെജിറ്റേറിയനായ ഫാമിലിക്ക് മാത്രമാണ് വീട് നല്‍കുക. മാംസം കഴിക്കുന്നവര്‍ക്ക് വീട് നല്‍കില്ല, എന്നാണ് വീട്ടുടമ പറഞ്ഞതെന്നും സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ട് രംഗസ്വാമി പറഞ്ഞു. 'ചെന്നൈയില്‍ വാടകയ്ക്ക് ഒരു വീട് കിട്ടാന്‍ നോണ്‍ വെജ് കഴിക്കുന്നത് ഹാനികരമാണ്' എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ്.

എക്‌സിലാണ് പങ്കുവെച്ച കുറിപ്പില്‍ നിരവധി പേരാണ് കുറിപ്പുമായി രംഗത്തെത്തിയത്. ഭക്ഷണക്രമത്തിന്റെ പേരിലൊക്കെ വീട് നല്‍കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമല്ലെന്നാണ് ചിലരൊക്കെ കമന്റ് ചെയ്തിരിക്കുന്നത്.

ചിലര്‍ ജാതിയും മതവും നോക്കി വീട് നല്‍കുന്നതിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ സുഹൃത്തുക്കളെ കയറ്റാന്‍ പറ്റാത്തതിനെതിരെയും ചിലര്‍ മുസ്ലീം ആണെന്ന് പേരില്‍ മാത്രം വീട് നിഷേധിക്കുന്ന സാഹചര്യവുമെല്ലാം വ്യക്തമാക്കി രംഗത്തെത്തി.

എന്നാല്‍ മറ്റു ചിലര്‍ തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്. വീട് നല്‍കുന്ന ഉടമയ്ക്ക് അത് ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്നാണ് പറയുന്നത്. ഇതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരും അഭിപ്രായം പറയുന്നതും കാണാം.

SCROLL FOR NEXT