SOCIAL

മില്ല്യൺ വ്യൂസ് കിട്ടിയാലും ഇത്രയധികം സന്തോഷം കാണുമോ? കിട്ടയത് വെറും മൂന്ന് ലൈക്ക്; സന്തോഷം പങ്കുവച്ച് വൃദ്ധദമ്പതികൾ

നിഷ്കളങ്കതയോടെയുള്ള ദമ്പതികളുടെ പ്രതികരണം ആളുകളുടെ ഹൃദയം കീഴടക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

സോഷ്യൽ മീഡിയയിലെ ലൈക്കും വ്യൂസും എണ്ണി ഇരിക്കുന്ന പലർക്കും പതിനായിരവും ലക്ഷവും ലൈക്കുകൾ കിട്ടിയാലും മതിയാകാറില്ല. ഈ ലോകത്തിൽ വെറും മൂന്ന് ലൈക്കുകൾ കിട്ടയതിൽ സന്തോഷിക്കുന്ന വൃദ്ധദമ്പതികളുടെ വീഡിയോ വൈറലാവുകയാണ്. യഥാർഥ സന്തോഷം ലൈക്കിൻ്റെ എണ്ണത്തെ ആശ്രയിച്ചല്ലെന്ന് എല്ലാവരെയും ഓർമിപ്പിക്കുകയാണ് ഈ വീഡിയോ.

"മൂന്ന് ലൈക്കുകൾ ലഭിച്ചപ്പോൾ, ഇത്രയധികം സന്തോഷം. അങ്ങനെയെങ്കിൽ വൈറലായാൽ എന്താവും കാര്യം?" ഇങ്ങനെ അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൃദ്ധ ദമ്പതികൾ മൊബൈൽ ഫോൺ നോക്കി സന്തോഷിക്കുന്ന കാഴ്ചയോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

വളരെ അഭിമാനത്തോടെയാണ് അവർ വീഡിയോയെക്കുറിച്ച് സംസാരിക്കുന്നത്. ഭാര്യയുടെ അരികിൽ നിന്നുകൊണ്ട് ആ മനുഷ്യൻ വലിയ സന്തോഷത്തോടെ "മൂന്ന് പേർക്ക് ഇത് ഇഷ്ടപ്പെട്ടു" എന്ന് പറയുന്നതായി കാണാം.

അവരുടെ ചെറിയ നേട്ടത്തെ ഒരു സ്ത്രീ അഭിനന്ദിക്കുന്നതായും കേൾക്കാം. നിഷ്കളങ്കതയോടെയുള്ള ദമ്പതികളുടെ പ്രതികരണം ആളുകളുടെ ഹൃദയം കീഴടക്കുകയാണ്. എന്തായാലും മൂന്ന് ലൈക്കിൽ സന്തോഷിക്കുന്ന വീഡിയോ ഇന്ന് ഒരു ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെ നേടിയിരിക്കുകയാണ്.

SCROLL FOR NEXT