വിവാഹവേദിയെ വൈറലാക്കിയ വെള്ളത്തുണി  Source: Social Media
SOCIAL

എന്താ വെറൈറ്റി അല്ലേ? വിവാഹവേദിയെ വൈറലാക്കിയ വെള്ളത്തുണി അലങ്കാരം

വെള്ളത്തുണികളിൽ പൊതിഞ്ഞ മൃതദേഹം പോലെ എന്തോ നിരത്തിക്കിടത്തിയ വേദിയിലേക്കാണ് വധുവരൻമാരെത്തിയത്.

Author : ന്യൂസ് ഡെസ്ക്

വിവാഹ ചടങ്ങുകൾ പമാവധി കളർ ഫുളളാക്കുക എന്നതാണ് ഇപ്പോൾ ആളുകളുടെ പതിവ്. സ്ഥിരം ചടങ്ങുകൾക്ക് പുറമേ വൻ സന്നാഹങ്ങളുമായി വൈറലാകാൻ വേണ്ടി മാത്രം വിവാഹ പരിപാടികൾ നടത്തുന്നവരുണ്ട്. ഇപ്പോഴിതാ വിവിാഹമണ്ഡപത്തിലെ ഒരു വ്യത്യസ്ഥ ആഘോഷമാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

വിഷ്വൽ എഫക്റ്റിന് വേണ്ടി വിവാഹ പാര്‍ട്ടിയൊരുക്കിയ ഒരു എന്‍ട്രി അവിടെക്കൂടിയവരെ അമ്പരപ്പിച്ചു. ഒരു നിമിഷം വേദി മാറിയോ എന്ന ആശങ്ക വരെ ആളുകൾക്ക് തോന്നി. പൂക്കളും മറ്റും അലങ്കരിക്കുന്ന വേദിയിൽ മൃതദേഹങ്ങൾ നിരത്തിയ നിലയിലായിരുന്നു അലങ്കാരം. വെള്ളത്തുണികളിൽ പൊതിഞ്ഞ മൃതദേഹം പോലെ എന്തോ നിരത്തിക്കിടത്തിയ വേദിയിലേക്കാണ് വധുവരൻമാരെത്തിയത്.

ഏവരും അമ്പരന്ന് നിൽക്കുമ്പോൾ നിലത്ത് കിടന്ന വെള്ളത്തുണികൾ കാറ്റ് നിറഞ്ഞ് കമാനം പോലെ ഉയർന്ന് നിൽക്കുന്നു. അതിന് നടുവിലൂടെ രാജകീയമായ കടന്നുവരവാണ് വധൂവരൻമാർ നടത്തിയത്. ആദ്യം തോന്നിയ ആശങ്ക പിന്നീട് അതിശയമായിത്തീർന്നു. ചുരുട്ടി വച്ചിരിക്കുന്ന വെളുത്ത പൊതികളില്‍ വായു നിറയാന്‍ തുടങ്ങുകയും അത് ആനക്കൊമ്പിന്‍റെ രൂപത്തിലേക്ക് വികസിക്കുകയും ചെയ്തു. വ്യത്യസ്തമായി വരനും വധുവിനും കടന്ന് വരാനുളള കമാനമൊരുക്കിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

"RIP. ഓ ക്ഷമിക്കണം! അഭിനന്ദനങ്ങൾ" തുടങ്ങിയ രസകരമായ കമന്റുകൾ കൊണ്ടാണ് നെറ്റിസൺസ് വെറൈറ്റി വീഡിയോയെ സ്വീകരിച്ചത്. ആദ്യം ഭയന്നെന്നും എന്നാല്‍ അവസാനം എത്തിയപ്പോൾ ചിരിച്ച് പോയെന്നും മറ്റ് ചിലരെഴുതി. എഴുപത് ലക്ഷത്തിലേറെ പേര്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

SCROLL FOR NEXT