വാട്‌സാപ്പ് 
SOCIAL

ജൂൺ ഒന്ന് മുതൽ ഈ ഫോണുകളിൽ വാട്‌സാപ്പ് പ്രവർത്തനരഹിതമാകും; സമ്പൂർണ പട്ടിക

ജൂൺ ഒന്ന് മുതൽ ചില ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും വാട്‌സ്‌ആപ്പ് പ്രവർത്തനരഹിതമാകും

Author : ന്യൂസ് ഡെസ്ക്

ജൂൺ ഒന്ന് മുതൽ ചില ഐഫോണുകളിലും ആൻഡ്രോയിഡ് ഉപകരണങ്ങളിലും വാട്‌സാപ്പ് പ്രവർത്തനരഹിതമാകും. 2025 മെയ് മാസത്തിൽ ഈ നീക്കം പ്രാബല്യത്തിൽ വരുമെന്ന് കമ്പനി മുമ്പ് പറഞ്ഞിരുന്നു. എന്നാൽ തീയതിയിൽ കാലതാമസം വരുത്തിയതോടെ ഉപയോക്താക്കൾക്ക് അവരുടെ ഫോണുകൾ മാറ്റാൻ കൂടുതൽ സമയം ലഭ്യമായി. മെറ്റയുടെ പതിവ് സൈക്കിൾ അപ്‌ഡേറ്റിന്റെ ഭാഗമായാണ് ഈ നീക്കം. അടിസ്ഥാനപരമായി, വാട്‌സാപ്പ് അതിന്റെ ഉപയോഗത്തിനുള്ള നിബന്ധനകൾ വർധിപ്പിക്കുകയാണ്.

ജൂൺ ഒന്ന് മുതൽ, iOS 15 അല്ലെങ്കിൽ അതിന് മുമ്പുള്ള സീരീസുകളിലെ ഐഫോണുകളിലാണ് വാട്‌സാപ്പ് ഉപയോഗിക്കാൻ കഴിയാതിരിക്കുക. ആൻഡ്രോയിഡ് 5.0 അല്ലെങ്കിൽ അതിന് മുമ്പുള്ള സീരീസുകളിലും വാട്സാപ്പ് പ്രവർത്തനരഹിതമാകും.

വാട്‌സാപ്പ് ഉപയോഗിക്കാനാകാത്ത ഐഫോണുകളും ആൻഡ്രോയിഡ് ഫോണുകളും:

- ഐഫോൺ 5 എസ്

- ഐഫോൺ 6

- ഐഫോൺ 6 പ്ലസ്

- ഐഫോൺ 6 എസ്

- ഐഫോൺ 6 എസ് പ്ലസ്

- ഐഫോൺ എസ് ഇ

- സാംസങ് ഗാലക്സി എസ് 4

- സാംസങ് ഗാലക്സി നോട്ട് 3

- സോണി എക്സ്പീരിയ Z1

- എൽജി ജി2

- ഹുവായി അസെൻഡ് P6

- മോട്ടോ ജി

- മോട്ടൊറോള റേസർ എച്ച് ഡി

- മോട്ടോ ഇ 2014

എന്നാൽ ഈ പ്രശ്നം കാരണം നിങ്ങളുടെ ഫോൺ ഉപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ഫോൺ അപ്ഡേറ്റഡ് ആണോ എന്ന് പരിശോധിക്കണം. ഫോണുകൾക്ക് ഇപ്പോഴും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ലഭിക്കുന്നുണ്ടെങ്കിൽ, അത് ഐഫോണുകളെ iOS 15.1 അല്ലെങ്കിൽ അതിന് ശേഷമുള്ള സീരീസുകളിൽ പ്രവർത്തിപ്പിക്കുകയും ആൻഡ്രോയിഡുകൾ Android 5.1 അല്ലെങ്കിൽ അതിന് ശേഷമുള്ള സീരീസുകളിൽ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഫോണിൽ വാട്‌സാപ്പും സുഗമമായി പ്രവർത്തിക്കും.

നിങ്ങളുടെ ഫോണിലും വാട്‌സാപ്പ് ലഭ്യമായേക്കില്ലേ എന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, ഇപ്പോൾ വിഷമിക്കേണ്ട കാര്യമില്ല. പ്രവർത്തനരഹിതമാകും മുമ്പ് ഉപയോക്താക്കളോട് അവരുടെ ചാറ്റ് ഹിസ്റ്ററി ഒരു ഗൂഗിൾ അക്കൗണ്ടിലേക്ക് ബാക്കപ്പ് ചെയ്യാൻ വാട്‌സാപ്പ് നിർദേശിക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ എല്ലാ ചാറ്റുകളും പുതിയ ഫോണിലേക്ക് തടസമില്ലാതെ മാറ്റുന്നതിനാണ്. വാട്‌സാപ്പ് തുറന്ന് സെറ്റിംഗ്‌സിലേക്ക് പോയി ചാറ്റ്‌സിൽ ടാപ്പ് ചെയ്യുക, തുടർന്ന് ചാറ്റ് ബാക്കപ്പ് തിരഞ്ഞെടുത്ത് സ്‌ക്രീനിലെ നിർദേശങ്ങൾ പാലിക്കുക. ഇതിലൂടെ മറ്റൊരു ഫോണിലേക്ക് അനായാസം നിങ്ങൾക്ക് മാറാൻ സാധിക്കും.

SCROLL FOR NEXT