സ്കൂളിലെ ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമല്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ എഴുത്തുകാരനും അധ്യാപകനുമായ കെ.എസ്. രതീഷ്. സ്കൂൾ വിദ്യാർഥികൾ യൂണിഫോം ധരിക്കേണ്ടതിൻ്റെ അനിവാര്യത വ്യക്തമാക്കുന്നതായിരുന്നു രതീഷിൻ്റെ ഫേസ്ബുക്ക് കുറിപ്പ്. ഒരേ നിറമുള്ള പൂമ്പാറ്റകളും തുല്യരായി ആഘോഷിക്കുമെന്നും, ആഘോഷങ്ങൾക്കും അപ്പുറമാണ് ഇക്കാലത്തെ മക്കളുടെ മുന്നിലെ അപകടങ്ങളെന്നും കെ. എസ്. രതീഷ് ഫേസ്ബുക്കിൽ കുറിച്ചു.
'സഖാവേ എനിക്ക് പൂമ്പാറ്റകളോട് വിയോജിക്കാതെ വയ്യ' എന്ന് കുറിച്ചാണ് രതീഷ് കുറിപ്പ് ആരംഭിക്കുന്നത്. ആഘോഷത്തിനിടെ എല്ലാവരും കളർഫുൾ പൂമ്പാറ്റകളാകുമ്പോൾ നരച്ച വസ്ത്രങ്ങളിട്ട്, നിശാശലഭങ്ങളാകുന്നവരുമുണ്ടെന്ന് രതീഷ് ഓർമിപ്പിക്കുന്നു. സ്റ്റാഫ് റൂമിൽ മാത്രമിരിക്കാതെ മക്കളുടെ ഇടയിലൂടെ നടക്കുന്ന അധ്യാപകനെന്ന നിലയിൽ, ആ കുഞ്ഞൻ സമൂഹത്തിൽ നടക്കുന്ന പ്രതിസന്ധികൾ അറിയാമെന്നും രതീഷ് കുറിപ്പിൽ പറയുന്നു.
രതീഷിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം:
സഖാവേ എനിക്ക് പൂമ്പാറ്റകളോട് വിയോജിക്കാതെ വയ്യ..🙏🏿
എനിക്കും മക്കളെ നല്ല കളർഫുള്ളായി കാണാനാണിഷ്ടം.മുന്നൂറും നാന്നൂറും മക്കളുമായി ദിവസവും ജീവിക്കുന്നതിനാൽ ഈ പ്രഖ്യാപനത്തിന് വിയോജിക്കാതെ വയ്യ...
സ്റ്റാഫ്റൂമിൽ മാത്രമിരിക്കാതെ മക്കളുടെ ഇടയിലൂടെ നടക്കുന്ന എനിക്കറിയാം ആ കുഞ്ഞൻ സമൂഹത്തിൽ നടക്കുന്ന പ്രതിസന്ധികൾ
1.എല്ലാവരും ഉത്സവത്തിന് കളർഫുൾ പൂമ്പാറ്റയാകുമ്പോൾ ഒപ്പമെത്താൻ കഴിയാതെ നരച്ച ഉടുപ്പിട്ട നിശാശലഭങ്ങളെ എനിക്കറിയാം അതിലൊന്നായിരുന്നു ഞാനും
2.കലോത്സവം കൺവീനറായിരുന്ന കാലത്ത് വേദിയുടെ പുറകിലും സദസ്സിലും മേക്കപ്പ് മുറിയിലും ഇത് എന്റെ സ്‌കൂളിലെ കുട്ടിയാണോ?വേറെ സ്‌കൂളിലെ ബെസ്റ്റിയാണോ ?അതോ പുറത്ത് നിന്നുള്ള കഞ്ചാ കസിനാണോ?എന്നുള്ള തർക്കവും പോലീസിൽ ഏല്പിക്കലും...
3.സ്പോർട്സിനും കലോത്സവത്തിനും ടൂറിനും പോകുമ്പോ കറക്കിവിട്ട പമ്പരം കണക്കാ ഈ കുരിപ്പുകൾ ആകെ പത്ത് ടീച്ചർമാർ ഇരുപത് കൈകൊണ്ട് എത്ര എണ്ണത്തിനെ പിടിക്കും.അതുകൊണ്ട് ഏത് ദിക്കില് നിന്നാലും കാണാൻ പറ്റുന്ന വെറൈറ്റി യൂണിഫോമിന്റെ പിന്നിലെ രഹസ്യം നിങ്ങൾക്കിപ്പോ മനസിലായോ ?
4."സാറേ സാറിന്റെ സ്‌കൂളിലെ യൂണിഫോമിട്ട രണ്ടെണ്ണം ഇപ്പൊ ബൈക്കില് പോയി" "രണ്ടെണ്ണം ഇതാ ബസ്റ്റോപ്പിൽ ഇരിക്കുന്നു." "സാറേ പിള്ളേരെ കൈയിൽ ഫോണുണ്ട് " "ഒരുത്തന്റെ കൈയീന്ന് പാക്കറ്റോടെ ഞാൻ പിടിച്ചുവാങ്ങി കളഞ്ഞു കേട്ടാ ".. ഇതൊക്കെ യൂണിഫോമിട്ട ഒറ്റബലത്തിലാണ് പലരും ഞങ്ങളെ അറിയിക്കുന്നത്
5.യൂണിഫോമിട്ടാൽ പോലും ബസുകാർ എസ്.ടി കൊടുക്കില്ല.പിന്നെ പളപള ഉടുപ്പും ഇട്ടോണ്ട് കയറിയാൽ ബസുകാർക്ക് ചൊറിച്ചിൽ അങ്ങ് കൂടും.
6.യൂണിഫോമിട്ട് മക്കൾ ഉത്സവദിവസം ആഘോഷവും കഴിഞ്ഞിട്ട് ബസ് കാത്ത് നിന്നാല് വണ്ടി കയറ്റി വിട്ടിട്ട് പോണ നാട്ടുകാരാണ് സ്‌കൂളിന്റെ സുരക്ഷാ സമിതി
പറഞ്ഞുവന്നാൽ കൊറേയുണ്ട്.
7.ചുരുക്കി അങ്ങ് പറയാം നെയ്യാറിൽ നീന്താനിറങ്ങിയ പൈലുകളെ എന്റെ തങ്കയണ്ണൻ പള്ളുവിളിച്ച് മുങ്ങിച്ചാവാതെ കേറ്റി വിട്ടത് കരയിൽ ഊരി ഇട്ടിരുന്ന യൂണിഫോറത്തിന്റെ നിക്കറും ഉടുപ്പും കണ്ടിട്ടാണ് കേട്ടാ..
ഒരേ നിറമുള്ള പൂമ്പാറ്റകളും ആഘോഷിക്കും.തുല്യരായി ആഘോഷിക്കും.ആഘോഷങ്ങൾക്കും അപ്പുറമാണ് ഇക്കാലത്തെ മക്കളുടെ മുന്നിലെ അപകടങ്ങൾ..
*ഓ നിന്റെയൊക്കെ മക്കളെ നല്ല ഒരുക്കി സ്വകാര്യ സ്‌കൂളിൽ വിട്ടിട്ടല്ലേ ഈ കൊണയടി എന്നാണെങ്കിൽ,
ജി എച്ച് എസ് എസ് നെയ്യാറിൽ എട്ടിലും മൂന്നിലും പഠിക്കുന്ന രണ്ട് പിള്ളേരുണ്ട് അവർക്ക് നീല ചെക്കുള്ള ഉടുപ്പും കരിനീല പാന്റുമുണ്ട്...
കഴിഞ്ഞ ആറാം തീയതി ഈഞ്ചക്കൽ ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. കൈ കാണിച്ച് വാഹനം നിർത്താഞ്ഞതോടെ പൊലീസ് മർദിക്കുകയായിരുന്നെന്ന് യുവാക്കൾക പരാതിയിൽ പറയുന്നു. എന്നാൽ യുവാക്കൾ മദ്യപിച്ച് വാഹനമോടിച്ചതോടെയാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് ഭാഷ്യം. അപകടത്തിന് പിന്നാലെ നാട്ടുകാർ വിളിച്ചപ്പോഴാണ് എത്തിയതെന്നും പൊലീസ് പറയുന്നു. യുവാക്കളെ 108 ആംബുലൻസിൽ കയറ്റി വിട്ടതും പൊലീസ് സംഘമാണ്.