സോഫി വൗസെലോഡും ഭർത്താവ് ഫാബിയൻ ബൊട്ടാമൈനും Source: NDTV
SOCIAL

മൈലുകള്‍ താണ്ടി ഭാവി വധുവിനെ തേടിയെത്തി; സ്വീകരിച്ചത് യുവതിയുടെ ഭര്‍ത്താവ്!

സോഫി വൗസെലോഡിനെ കാണാന്‍ അവരുടെ വീട്ടിലെത്തിയ മൈക്കിളിന് വാതിൽ തുറന്ന് കൊടുത്തത് സോഫിയുടെ ഭർത്താവ് 38 -കാരൻ ഫാബിയൻ ബൊട്ടാമൈനാണ്.

Author : ന്യൂസ് ഡെസ്ക്

ഭാവിവധുവിനെ കാണാന്‍ 500 മൈലുകള്‍ താണ്ടി അബദ്ധം പറ്റിയ യുവാവിന്‍റെ കഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മൈക്കിള്‍ എന്ന ബെല്‍ജിയം സ്വദേശിക്കാണ് അബദ്ധം പറ്റിയത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഫ്രഞ്ച് മോഡൽ സോഫി വൗസെലോഡിനെ കാണാനായി മൈക്കിള്‍ യാത്ര ചെയ്തത് 472 മൈലുകളാണ്.

എന്നാൽ യാത്ര ചെന്ന് അവസാനിച്ചതോ നിരാശയിലും. സോഫി വൗസെലോഡിനെ കാണാന്‍ അവരുടെ വീട്ടിലെത്തിയ മൈക്കിളിന് വാതിൽ തുറന്ന് കൊടുത്തത് സോഫിയുടെ ഭർത്താവ് 38 -കാരൻ ഫാബിയൻ ബൊട്ടാമൈനാണ്.

ഫാബിയൻ ബൊട്ടാമൈന്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ വഴി ഇക്കാര്യം അറിയിച്ചത്. തനിക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞ മൈക്കിള്‍, സോഫി തന്നെ പറ്റിച്ചതാണെന്ന് വിശ്വസിച്ചു. എന്നാൽ, അത് തന്‍റെ ഭാര്യയല്ലെന്നും വ്യാജ അക്കൗണ്ട് വഴി ആരോ മൈക്കിളിനെ പറ്റിച്ചതാണെന്നും ബൗട്ടെമിന്‍ പറഞ്ഞ് മനസിലാക്കി. തന്‍റെ അമളി മനസിലാക്കിയ മൈക്കിള്‍, തട്ടിപ്പുകാരൻ തന്‍റെ കൈയിൽ നിന്നും ₹29,05,000 രൂപ ( $35,൦൦൦ ) തട്ടിയെടുത്തെന്നും പറഞ്ഞു.

എന്‍റെ ഹൃദയവും വേദനിക്കുന്നു, എനിക്ക് ഈ മനുഷ്യനോട് സഹതാപം തോന്നുന്നുവെന്നും ബൗട്ടെമിന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു. താന്‍ ഈ വീഡിയോ പങ്കുവെയ്ക്കുന്നത് ഫേക്ക് അക്കൗണ്ടുകളെ ശ്രദ്ധിക്കാനും ജാഗ്രതയോടെയിരിക്കാനും വേണ്ടിയാണെന്നും ബൊട്ടാമൈൻ പറഞ്ഞു.

SCROLL FOR NEXT