SPORTS

ശിഖര്‍ ധവാന്‍ ദേഷ്യം പിടിപ്പിക്കും; ബോക്‌സിങ് റിങ്ങില്‍ നേരിടണം: പാക് താരം അബ്രാര്‍ അഹമ്മദ്

ഈ വര്‍ഷം ജൂണില്‍ പുറത്തിറങ്ങിയ വീഡിയോ ഇപ്പോഴാണ് വൈറലായത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: മുന്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ ബോക്‌സിങ് റിങ്ങിലേക്ക് ക്ഷണിച്ച് പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദ്. ഒരു അഭിമുഖത്തിലെ ചോദ്യത്തിനായിരുന്നു പാക് താരത്തിന്റെ മറുപടി. ഈ വര്‍ഷം ജൂണില്‍ പുറത്തിറങ്ങിയ വീഡിയോ ഇപ്പോഴാണ് വൈറലായത്.

ഏറ്റവും ദേഷ്യം പിടിപ്പിക്കുന്ന, ബോക്‌സിങ് റിങ്ങില്‍ നേരിട്ട് ഏറ്റുമുട്ടണം എന്ന് ആഗ്രഹിക്കുന്നത് ആരെയാണ് എന്നായിരുന്നു അബ്രാറിനോടുള്ള ചോദ്യം. ഇതിനു മറുപടിയായി ശിഖര്‍ ധവാനെ ബോക്‌സിങ് റിങ്ങില്‍ നേരിടണമെന്നായിരുന്നു അബ്രാറിന്റെ മറുപടി.

2025 ജൂണില്‍ പാകിസ്ഥാനി അവതാരകയായ സാറ ബലോച്ചുമായുള്ള അഭിമുഖത്തിലായിരുന്നു അബ്രാര്‍ അഹമ്മദിന്റെ പരാമര്‍ശം.

ഏഷ്യാ കപ്പില്‍ ഇന്ത്യ -പാകിസ്ഥാന്‍ പോരാട്ടവും ഫൈനലില്‍ ഇന്ത്യയോട് പാകിസ്ഥാന്‍ തോറ്റതിനും പിന്നാലെയാണ് വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. അബ്രാറിന്റെ വീഡിയോയ്ക്ക് ഇതുവരെ ശിഖര്‍ ധവാന്‍ പ്രതികരിച്ചിട്ടില്ല.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി സൗഹൃദ മത്സരം പോലും വേണ്ടെന്ന നിലപാടുള്ള താരമാണ് ശിഖര്‍ ധവാന്‍. ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ പാകിസ്ഥാനൊപ്പം കളിക്കില്ലെന്ന് ആദ്യം നിലപാടെടുത്തതും ശിഖര്‍ ധവാനായിരുന്നു.

SCROLL FOR NEXT