സെമി ഫൈനലിലെ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരവുമായി ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലൻ 
CRICKET

4, 4, 6, 6, 4... 33 പന്തിൽ 100 !! ലോക റെക്കോർഡുകൾ തിരുത്തിയെഴുതി ഫിൻ അലൻ മാജിക്!

വെടിക്കെട്ട് സ്റ്റൈലിൽ ന്യൂസിലൻഡിനെ ഫൈനലിലേക്ക് നയിക്കാനും താരത്തിനായി.

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: ടി20 ക്രിക്കറ്റിൽ അതിവേഗ സെഞ്ച്വറികൾ പിറക്കുന്നത് ചാകര പോലെയാണ്. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 ലോകകപ്പ് ഫൈനലിൽ കീവീസ് ഓപ്പണർ ഫിൻ അലൻ നേടിയ അതിവേഗ സെഞ്ച്വറി നിരവധി ലോക റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. ഒടുവിൽ അർഹതയ്ക്കുള്ള അംഗീകാരമായി സെമി ഫൈനലിലെ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

ദക്ഷിണാഫ്രിക്കയുടെ മാർക്കോ ജാൻസൺ എറിഞ്ഞ പതിമൂന്നാം ഓവറിൽ 4, 4, 6, 6, 4 എന്നിങ്ങനെ തുടരെ പന്ത് അതിർത്തി വര കടത്തിയ ന്യൂസിലൻഡ് വെടിക്കെട്ട് ബാറ്റർ അവസാന പന്തിലാണ് സെഞ്ച്വറിയിലേക്ക് കുതിച്ചെത്തിയത്. 24 റൺസാണ് അഞ്ച് പന്തുകളിൽ നിന്ന് താരം വാരിയത്. ഒപ്പം വെടിക്കെട്ട് സ്റ്റൈലിൽ ന്യൂസിലൻഡിനെ ഫൈനലിലേക്ക് നയിക്കാനും താരത്തിനായി.

ടി20 ലോകകപ്പിൻ്റെ ചരിത്രത്തിലെ അതിവേഗ സെഞ്ച്വറിയാണ് സെമി ഫൈനലിൽ ഫിൻ അലൻ അടിച്ചെടുത്തത്. നേരത്തെ 2016ൽ വാംഖഡെയിൽ വച്ച് ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയ്ൽ 47 പന്തിൽ സെഞ്ച്വറി ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഒരു ഫുൾ മെമ്പർ രാജ്യത്തിനെതിരെ നേടുന്ന ഏറ്റവും വേഗതയാർന്ന സെഞ്ച്വറി കൂടിയാണിത്. സിംബാബ്‌വെയുടെ സിക്കന്ദർ റാസയും 2024ൽ 33 പന്തിൽ നിന്ന് സെഞ്ച്വറി നേടിയിട്ടുണ്ട്. ടി20യിലെ ചരിത്രത്തിലെ മൂന്നാമത്തെ അതിവേഗ സെഞ്ച്വറി കൂടിയായിരുന്നു ഇത്. നമീബിയയുടെ ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റൺ, സിംബാബ്‌വെയുടെ സിക്കന്ദർ റാസ എന്നിവരും 33 പന്തിൽ സെഞ്ച്വറി നേടിയിട്ടുണ്ട്.

സൈപ്രസിനെതിരെ 2024ൽ 27 പന്തിൽ നിന്ന് സെഞ്ച്വറി നേടിയ സാഹൽ ചൗഹാൻ്റെ പേരിലാണ് ടി20യിലെ അതിവേഗ സെഞ്ച്വറി എന്ന ലോക റെക്കോർഡ് നിലവിലുള്ളത്. 2025ൽ 29 പന്തിൽ ബർഗേറിയക്കെതിരെ സെഞ്ച്വറി നേടിയ തുർക്കിയുടെ മുഹമ്മദ് ഫഹദ് ആണ് ഈ പട്ടികയിൽ രണ്ടാമത്.

വേഗമേറിയ ടി20 സെഞ്ച്വറികൾ (എടുത്ത പന്തുകളുടെ അടിസ്ഥാനത്തിൽ)

  • 27 - Sahil Chauhan (Estonia) v Cyprus, Episkopi, 2024

  • 29 - Muhammad Fahad (Turkey) v Bulgaria, Sofia, 2025

  • 33 - Finn Allen (NZ) vs SA, Kolkata, 2026

  • 33 - Jan Nicol Loftie-Eaton (NAM) vs NEP, Kirtipur, 2024

  • 33 - Sikandar Raza (ZIM) v Gambia, Nairobi, 2024

SCROLL FOR NEXT