സഞ്ജു സാംസൺ 
CRICKET

കളിയിൽ 50, സിക്സറടിയിൽ 100; സഞ്ജു സാംസൺ സൂപ്പറാ!

അഭിഷേക് ശർമയെ കാഴ്ചക്കാരനാക്കി തകർത്തടിച്ച സഞ്ജു സാംസൺ ഇന്ത്യൻ സ്കോർ മൂന്നോവറിൽ അമ്പത് കടത്തിയിരുന്നു.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഇന്ത്യൻ ജേഴ്സിയിൽ ടി20യിൽ തകർത്തടിച്ച് സഞ്ജു സാംസണിൻ്റെ കുതിപ്പ്. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിൽ ഓപ്പണറായെത്തിയ സഞ്ജു തകർപ്പൻ ഇന്നിങ്സാണ് പുറത്തെടുത്തത്. അഭിഷേക് ശർമയെ കാഴ്ചക്കാരനാക്കി തകർത്തടിച്ച സഞ്ജു സാംസൺ ഇന്ത്യൻ സ്കോർ മൂന്നോവറിൽ അമ്പത് കടത്തിയിരുന്നു.

20 പന്തിൽ അർധസെഞ്ച്വറി പിന്നിട്ട സഞ്ജു അധികം വൈകാതെ കീമോ പോളിൻ്റെ പന്തിൽ സിക്സറിന് ശ്രമിക്കവെ ഹെറ്റ്‌മെയറുടെ ഒരു മികച്ച ക്യാച്ചിലൂടെ പുറത്തായിരുന്നു. 23 പന്തിൽ നിന്ന് 56 റൺസ് 243.48 എന്ന അവിശ്വസനീയമായ പ്രഹരശേഷിയോടെ കുതിക്കുമ്പോഴാണ് സഞ്ജു പുറത്തായത്.

എന്നാൽ ടി20 ക്രിക്കറ്റിൽ 100 സിക്സറുകൾ എന്ന നേട്ടത്തിലേക്കും സഞ്ജു ഇന്ന് കയറിച്ചെന്നു. നാല് കൂറ്റൻ സിക്സറുകളാണ് സഞ്ജുവിൻ്റെ ബാറ്റിൽ നിന്ന് പിറന്നത്. കൂടാതെ ആറ് മികവുറ്റ ബൗണ്ടറികളും ആ ബാറ്റിൽ നിന്ന് പിറന്നു. അനായാസമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പവർഹിറ്റിങ് ഷോട്ടുകളാണ് സഞ്ജുവിൻ്റെ ബാറ്റിൽ നിന്ന് പിറന്നത്.

മൂന്നാമത്തെ ഓവറിൽ സഞ്ജു വിശ്വരൂപം തന്നെ പുറത്തെടുത്തു. ഈ ഓവറിൽ രണ്ട് സിക്സറുകളും രണ്ട് ബൗണ്ടറികളും സഹിതം 25 റൺസാണ് മലയാളി താരം വാരിയത്. വീഡിയോ കാണാം...

SCROLL FOR NEXT