

ഹൈദരാബാദ്: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയുടെ ആവേശം വീണ്ടും മുറുകുന്നു. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിട്ടു നിൽക്കവെ ഹൈദരാബാദിൽ നടക്കുന്ന ആവേശകരമായ നാലാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ ആദ്യം ബൗളിങ് തെരഞ്ഞെടുത്തു. എന്നാൽ പവർപ്ലേയിൽ 79 റൺസാണ് കരീബിയൻ ഓപ്പണർമാർ വാരിയത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 8.1 ഓവർ പിന്നിടുമ്പോൾ വിൻഡീസ് 110/1 എന്ന നിലയിൽ തകർത്തടിക്കുകയാണ്. ഓപ്പണർമാർ ഇരുവരും ചേർന്ന് നാലോവറിൽ ടീം സ്കോർ അമ്പത് കടത്തി. എന്നാൽ 16 പന്തിൽ 21 റൺസെടുത്ത ജ്യുവൽ ആൻഡ്ര്യൂവിനെ അക്സർ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കി ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഷായ് ഹോപ്പ് (23 പന്തിൽ 43), ഷിമ്രോൺ ഹെറ്റ്മെയർ (11 പന്തിൽ 33) എന്നിവരാണ് ക്രീസിൽ.
ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാംസൺ ഇന്നും ഓപ്പണറായി തുടരും. കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ഇന്നും ടീമിലിടം നേടാനായില്ല.
ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നമൻ ധിർ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്.
വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ്(വിക്കറ്റ് കീപ്പർ/ ക്യാപ്റ്റൻ), ജുവൽ ആൻഡ്രൂ, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫാൻ റുഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, റോസ്റ്റൺ ചേസ്, കീമോ പോൾ, ഷമർ സ്പ്രിംഗർ, ഗുഡകേഷ് മോട്ടി, ഷമർ ജോസഫ്.