CRICKET

ഐസിസിയുടെ ടി20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി തിലക് വർമ

ലിസ്റ്റിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ

Author : ന്യൂസ് ഡെസ്ക്

ലണ്ടൻ: ഐസിസിയുടെ പുതിയ ടി20 ബാറ്റർമാരുടെ റാങ്കിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. 908 പോയിൻ്റുകളോടെയാണ് അഭിഷേക് മുന്നിട്ടുനിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലീഷ് ഓപ്പണർ ഫിൾ സോൾട്ടിനേക്കാൾ 59 പോയിൻ്റുകൾക്ക് മുന്നിലാണ് അഭിഷേക്.

അതേസമയം, ഇന്ത്യയുടെ മധ്യനിര ബാറ്റർ തിലക് വർമ ഐസിസി റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കുയർന്നു. 805 പോയിൻ്റാണ് നിലവിൽ തിലക് വർമയ്ക്കുള്ളത്.

പതും നിസങ്ക (779), ജോസ് ബട്‌ലർ (770), സാഹിബ്‌സാദ ഫർഹാൻ (752), ട്രാവിസ് ഹെഡ് (713), മിച്ചെൽ മാർഷ് (684), ടിം സൈഫർട്ട് (683), ഡിവാൾഡ് ബ്രെവിസ് (680) എന്നിവരാണ് യഥാക്രമം ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.

SCROLL FOR NEXT