സഞ്ജു ഓപ്പണറാകുന്നത് ടീമിന് ഗുണം ചെയ്യും; ഗില്ലിനെ ഒഴിവാക്കിയത് 'തിരുത്തല്‍ നടപടി'യെന്ന് സുനില്‍ ഗവാസ്‌കര്‍

സഞ്ജുവും അഭിഷേകും നല്ല ഓപ്പണിങ് കൂട്ടുകെട്ടാണെന്നും ഗവാസ്കർ
സഞ്ജു ഓപ്പണറാകുന്നത് ടീമിന് ഗുണം ചെയ്യും; ഗില്ലിനെ ഒഴിവാക്കിയത് 'തിരുത്തല്‍ നടപടി'യെന്ന് സുനില്‍ ഗവാസ്‌കര്‍
IMAGE: x
Published on
Updated on

2026 ലെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും പുറത്താക്കപ്പെട്ട ശുഭ്മാന്‍ ഗില്ലിന് ഉപദേശവുമായി സുനില്‍ ഗവാസ്‌കര്‍. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെ ശുഭ്മാന്‍ ഗില്‍ ശരിയായ മനോഭാവത്തോടെ എടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

ഫോം വീണ്ടെടുക്കാനും തെളിയിക്കാനും ഗില്ലിന് കഴിയട്ടെയെന്നും അദ്ദേഹത്തിന്റെ ചില പരിക്കുകള്‍ വിചിത്രമാണെന്നും ഗാവസ്‌കര്‍ പറഞ്ഞു. എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്നതിനെ കുറിച്ച് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ ഗില്ലിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.

സഞ്ജു ഓപ്പണറാകുന്നത് ടീമിന് ഗുണം ചെയ്യും; ഗില്ലിനെ ഒഴിവാക്കിയത് 'തിരുത്തല്‍ നടപടി'യെന്ന് സുനില്‍ ഗവാസ്‌കര്‍
"സന്തോഷം നൽകാറുള്ള കാര്യങ്ങൾ അതെല്ലാമാണ്"; ക്രിക്കറ്റിൽ തന്നെ ത്രില്ലടിപ്പിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തി സഞ്ജു സാംസൺ, വീഡിയോ

ഗില്ലിനെ ഒഴിവാക്കിയതും ഓപ്പണിങ് ഇറങ്ങാന്‍ കഴിയുന്ന രണ്ട് വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാരെ തെരഞ്ഞെടുത്തതും തിരുത്തല്‍ നടപടിയാണ്. അതായത്, ശുഭ്മാന്‍ ഗില്‍ ടി20 യിലേക്ക് വന്നപ്പോള്‍ സഞ്ജു സാംസണ്‍ താഴേക്ക് പോയി. സഞ്ജുവും അഭിഷേകും നല്ല ഓപ്പണിങ് കൂട്ടുകെട്ടാണ്. ഒരാള്‍ വലം കൈയ്യന്‍ ബാറ്റ്മാനും മറ്റേയാള്‍ ഇടംകൈയ്യനും. മത്സരത്തിലെ ആദ്യ പന്ത് മുതല്‍ സിക്‌സര്‍ അടിക്കാന്‍ ശ്രമിക്കുകയും മികച്ച തുടക്കം നല്‍കുകയും ചെയ്യുന്നതാണ് ഇരുവരുടേയും രീതി.

സഞ്ജു ഓപ്പണറാകുന്നത് ടീമിന് ഗുണം ചെയ്യും; ഗില്ലിനെ ഒഴിവാക്കിയത് 'തിരുത്തല്‍ നടപടി'യെന്ന് സുനില്‍ ഗവാസ്‌കര്‍
പെട്ടെന്നല്ല, ആലോചിച്ചെടുത്ത തീരുമാനം; പക്ഷേ, ഒഴിവാക്കുന്ന കാര്യം നേരത്തേ പറയാമായിരുന്നു

ഇക്കാര്യം അജിത് അഗാര്‍ക്കര്‍ ഗില്ലുമായി ചര്‍ച്ച ചെയ്തിട്ടുണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ലോകകപ്പ് മുന്നില്‍ കണ്ടും ഗില്ലിന്റെ പരിക്കും ഫോമില്ലായ്മയുമെല്ലാം പരിഗണിച്ച ശേഷമായിരിക്കും അദ്ദേഹത്തെ ഒഴിവാക്കിയത്. അതിന്റെ അര്‍ഥം ഭാവിയിലും അദ്ദേഹത്തെ ഒഴിവാക്കുമെന്നല്ല.- ഗവാസ്‌കര്‍ വിശദീകരിച്ചു.

ടി20 യില്‍ ഗില്‍ ഓപ്പണറായി വന്നതോടെ ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായ സഞ്ചുവിനെ അഞ്ചാമതോ ആറാമതോ ആയി ഇറക്കേണ്ടി വന്നു. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിരിക്കാം. ഇപ്പോള്‍ ഗില്ലിനെ ഒഴിവാക്കി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ചുവിനെ തിരികെ കൊണ്ടുവരുന്നത് ടീമിന്റെ ഘടന ശരിയാക്കാനുള്ള നീക്കമായാണ് ഗവാസ്‌കര്‍ നിരീക്ഷിക്കുന്നത്. ഒപ്പം സഞ്ജു-അഭിഷേക് ശര്‍മ കൂട്ടുകെട്ടിലെ പൊരുത്തവും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com