ശ്രേയസ് അയ്യരും അക്സർ പട്ടേലും Source: X/ BCCI
CRICKET

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപന തീയതിയായി; സഞ്ജു ഇടം നേടുമോ? വൈസ് ക്യാപ്റ്റനാകാൻ കടുത്ത മത്സരം

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഓഗസ്റ്റ് 19 , 20 ദിവസങ്ങളിൽ ഏതെങ്കിലുമായി ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

Author : ന്യൂസ് ഡെസ്ക്

അടുത്ത ആഴ്ചയിൽ പ്രഖ്യാപിക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കുമെന്ന് റിപ്പോർട്ട്. ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഓഗസ്റ്റ് 19 , 20 ദിവസങ്ങളിൽ ഏതെങ്കിലുമായി ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

പരിക്ക് മാറിയെത്തുന്ന ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ള എല്ലാ കളിക്കാരുടെയും ഫിറ്റ്നസിനെ ആശ്രയിച്ചായിരിക്കും ടീമിൻ്റെ അന്തിമ സെലക്ഷൻ നടപടിക്രമം. വൈസ് ക്യാപ്റ്റൻ പദവിയിൽ നിലവിൽ അക്സർ പട്ടേൽ തുടർന്നേക്കുമെന്നാണ് സൂചന.

അഥവാ ശുഭ്മാൻ ഗിൽ ടി20 ടീമിലേക്ക് മടങ്ങിയെത്തിയാൽ അദ്ദേഹത്തെ ഉപനായകനായി പരിഗണിക്കാനും സാധ്യതയുണ്ട്. ഹാർദിക് പാണ്ഡ്യയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള മറ്റൊരു താരം.

വർക്ക് ലോഡ് മാനേജ്മെൻ്റിൻ്റെ ഭാഗമായി എല്ലാ മത്സരങ്ങളിലും ബുംറയെ കളിപ്പിക്കുന്നില്ലെങ്കിലും, ഏഷ്യ കപ്പിൽ നിർണായക മത്സരങ്ങളിൽ സ്റ്റാർ പേസറെ കളിപ്പിക്കുമെന്നാണ് വിവരം. ഇംഗ്ലണ്ട് പര്യടനത്തിൽ ഏതാനും മത്സരങ്ങളിൽ താരത്തെ കളിപ്പിച്ചിരുന്നില്ല.

മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഫസ്റ്റ് ഓപ്ഷൻ വിക്കറ്റ് കീപ്പർ ബാറ്ററായി ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ഇടംപിടിച്ചേക്കും. നേരത്തെയുള്ള പരമ്പരയിൽ കാര്യമായി തിളങ്ങാനായില്ലെങ്കിലും ഐപിഎല്ലിൽ പരിക്കിൻ്റെ പിടിയിലായിരുന്ന താരം ഫിറ്റ്നസ് വീണ്ടെടുത്ത് കഴിഞ്ഞിട്ടുണ്ട്.

SCROLL FOR NEXT