CRICKET

6,6,6,6,6... അവസാന ഓവറില്‍ അഞ്ച് സിക്‌സ്; ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ തിളങ്ങി മുഹമ്മദ് നബി

മുഹമ്മദ് നബി ടീമിനെ മികച്ച സ്‌കോറിലേക്കെത്തിക്കാന്‍ സഹായിച്ചു.

Author : ന്യൂസ് ഡെസ്ക്

ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്‍. അവസാന ഓവറില്‍ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയുടെ അഞ്ച് സിക്‌സുകളാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. അഞ്ച് സിക്‌സുകളടക്കം 31 റണ്‍സും ഒരു വൈഡും ചേര്‍ത്ത് അവസാന ഓവറില്‍ 32 റണ്‍സ് എടുത്താണ് മുഹമ്മദ് നബി പുറത്തായത്.

22 പന്തില്‍ 6 സിക്‌സും മൂന്ന് ഫോറുമടക്കം ആകെ 60 റണ്‍സ് ആണ് നബി സ്‌കോര്‍ ചെയ്തത്. ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്ന അഫ്ഗാനിസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടമായപ്പോഴും 114 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളു. എന്നാല്‍ പിന്നാലെ ഇറങ്ങിയ മുഹമ്മദ് നബി ടീമിനെ മികച്ച സ്‌കോറിലേക്കെത്തിക്കാന്‍ സഹായിച്ചു.

ഓപ്പണറായി ഇറങ്ങിയ സെദിഖുല അടല്‍ 18 റണ്‍സ് നേടി പുറത്തായി ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, ഇബ്രാഹിം സാദ്രാന്‍ എന്നിവര്‍ 24 വീതം റണ്‍സ് എടുത്തു. നുവാന്‍ തുഷാരയുടെ മകിച്ച ബൗളിങ്ങാണ് അഫ്ഗാന്‍ മുന്‍ നിരയെ തകര്‍ത്തത്. താരം 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.

SCROLL FOR NEXT