CRICKET

ഡാമിയൻ മാർട്ടിൻ കോമയിൽ നിന്ന് ഉണർന്നു; സന്തോഷ വാർത്ത പങ്കുവച്ച് ആദം ഗിൽക്രിസ്റ്റ്

മെനിഞ്ചൈറ്റിസ് രോഗബാധയെ തുടർന്ന് ഡിസംബർ 27നാണ് 54കാരനായ മാർട്ടിനെ ഗോൾഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

സിഡ്നി: മെനിഞ്ചൈറ്റിസ് ബാധിച്ച് ഒരാഴ്ചയിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരവും ടെസ്റ്റ് ഇതിഹാസവുമായ ഡാമിയൻ മാർട്ടിൻ കോമയിൽ നിന്ന് ഉണർന്നു. ഞായറാഴ്ച സിഡ്‌നി മോർണിംഗ് ഹെറാൾഡ് ആണ് ഈ സന്തോഷ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഗുരുതരമായ മെനിഞ്ചൈറ്റിസ് രോഗബാധയെ തുടർന്ന് ഡിസംബർ 27നാണ് ഗോൾഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 54കാരനായ മാർട്ടിനെ പ്രവേശിപ്പിച്ചത്. തുടർന്ന് കോമ സ്റ്റേജിലേക്ക് പോയി. ഡാമിയൻ മാർട്ടിന് ഇപ്പോൾ സംസാരിക്കാനും ചികിത്സയോട് പ്രതികരിക്കാനും കഴിയുന്നുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് സ്ഥിരീകരിച്ചു.

SCROLL FOR NEXT