ഫാസ്റ്റ് ബൗളറായ നതാന്‍ എല്ലിസിന് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം 
CRICKET

ഐപിഎല്‍ തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വൻ തിരിച്ചടി

പകരം ഒരു പ്രമുഖ ഉടന്‍ ടീമിലെത്തിക്കുമെന്ന് ചെന്നൈ ടീം മാനേജ്‌മെൻ്റ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ഐപിഎല്‍ തുടങ്ങാനിരിക്കെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വൻ തിരിച്ചടി. ചെന്നൈയുടെ പ്രധാന ഫാസ്റ്റ് ബൗളറായ നതാന്‍ എല്ലിസിന് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. ഇതോടെ ഓസീസ് താരത്തിന് ഐപിഎല്‍ സീസണ്‍ പൂർണമായും നഷ്ടമാകും.

ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച ടി20 പേസർമാരിൽ ഒരാളാണ് എല്ലിസ്. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് എല്ലിസിൻ്റെ പിന്‍മാറ്റം. പകരം ഒരു പ്രമുഖ ഉടന്‍ ടീമിലെത്തിക്കുമെന്ന് ചെന്നൈ ടീം മാനേജ്‌മെൻ്റ് അറിയിച്ചു.

അതേസമയം, മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്‍ സീസണിന് മുന്നോടിയായി ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപിലെത്തി. ലോകകപ്പിന് ശേഷം നാട്ടില്‍ അവധി ആഘോഷിച്ച ശേഷമാണ് സഞ്ജു ഇന്ന് സിഎസ്‌കെ ടീം ക്യാംപിലെത്തിയത്.

മാർച്ച് 28 മുതലാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. ചെന്നൈയുടെ ആദ്യ മത്സരം 30നാണ്. ഗുവാഹത്തിയിൽ രാജസ്ഥാന്‍ റോയല്‍സാണ് ആദ്യ എതിരാളികള്‍.

SCROLL FOR NEXT