കൊൽക്കത്ത: ഹോം ഗ്രൗണ്ടിൽ ജയം തുടരാൻ സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും. ആവേശകരമായ കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിന് തോൽപ്പിച്ച ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ അടിമുടി മാറ്റം പ്രകടമാണ്. സഞ്ജു സാംസൺ ഫോമിലേക്ക് മടങ്ങിയെത്തിയതും ബൗളർമാർ ഡൽഹിയുടെ പത്ത് വിക്കറ്റുകളും പിഴുതെടുത്തതും ചെന്നൈയെ സംബന്ധിച്ച് പ്രതീക്ഷയേകുന്ന ഘടകങ്ങളാണ്.
ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ആവേശപ്പോരാട്ടം. പോയിൻ്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ എതിരാളികൾ. നാല് വീതം മത്സരങ്ങൾ കളിച്ചപ്പോൾ കൊൽക്കത്ത പത്താം സ്ഥാനത്തും ചെന്നൈ ഒൻപതാം സ്ഥാനത്തുമാണ്. ആദ്യ ജയം തേടിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെപ്പോക്കിലെത്തുന്നത്.
ഇന്ന് തകർപ്പൻ ജയം നേടിയാൽ ചെന്നൈയ്ക്ക് പോയിൻ്റ് ടേബിളിൽ കുതിപ്പ് നടത്താനാകും. മികച്ച വ്യത്യാസത്തിൽ ജയിച്ചാൽ നെറ്റ് റൺറേറ്റിൻ്റെ അടിസ്ഥാനത്തിൽ നാലാം സ്ഥാനത്തേക്ക് വരെ ഉയരാനാകുമെങ്കിലും നിലവിലെ സാഹചര്യത്തിൽ ഒറ്റയടിക്ക് അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണ്.