ഗുവാഹത്തി: വനിതാ ലോകകപ്പിൽ രണ്ടാം ജയവുമായി ഇംഗ്ലീഷ് പട. ബംഗ്ലാദേശിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ വിജയം നേടിയത്. ബംഗ്ലാദേശ് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ 23 ബോളുകൾ ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്. ഇംഗ്ലണ്ടിന് വേണ്ടി ഹീതർ നൈറ്റ് 79 റൺസെടുത്തു. നാറ്റ് സ്‌കൈവര്‍-ബ്രണ്ട് 32 റൺസ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 49.4 ഓവറില്‍ 178ന് എല്ലാവരും പുറത്താകുകയായിരുന്നു. ശോഭന മൊസ്താരി (60), റബേയ ഖാന്‍ (27 പന്തില്‍ 43), ഷര്‍മിന്‍ അക്തര്‍ (30), ഷൊര്‍ണ അക്തർ എന്നിവര്‍ മാത്രമാണ് ബംഗ്ലാദശിന് വേണ്ടി കാര്യമായി റൺസ് നേടിയത്. മറ്റുളളവർ രണ്ടക്കം കടന്നില്ല. ഖതുന്‍ ബംഗ്ലാദേശിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.
വിജയം നേടിയെങ്കിലും ബംഗ്ലാദേശിന് മുന്നിൽ അൽപ്പം വിറച്ചാണ് ഇംഗ്ലീഷ് വനിതകൾ ലക്ഷ്യം കണ്ടത്. ഓപ്പണര്‍മാരായ എമി ജോണ്‍സ് (1), താമി ബ്യൂമോണ്ട് (13) എന്നിവരുടെ വിക്കറ്റുകള്‍ 29 റണ്‍സിനിടെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. പിന്നാലെ ഒന്ന് ശക്തിപ്രാപിച്ചെങ്കിലും സ്കിവറിനേയും, സോഫിയ ഡങ്ക്ലിയേയും ബംഗ്ലാദേശ് എറിഞ്ഞിട്ടു. എമ്മ ലാമ്പും, ക്യാപ്സിയും വന്നുപോയി, എങ്കിലും ബ്രണ്ടിനേയും, അവസാനം വന്ന ഡീനിനേയും കൂട്ട് പിടിച്ച് നൈറ്റ് ലക്ഷ്യത്തിലെത്തി.