Image: X
CRICKET

38ാം വയസ്സിലെ ചരിത്ര നേട്ടം; ഏകദിന റാങ്കിങ്ങില്‍ ഒന്നാമനായി രോഹിത് ശര്‍മ

ശുഭ്മാൻ ഗിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

വിരമിക്കല്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമനായി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഐസിസി ബുധനാഴ്ച പുറത്തിറക്കിയ റാങ്കിങ്ങിലാണ് മുന്‍ ക്യാപ്റ്റന്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ഒന്നാം റാങ്കിലുണ്ടായിരുന്ന ശുഭ്മാന്‍ ഗില്‍ രണ്ട് സ്ഥാനം പിന്നിലോട്ട് പോയി മൂന്നാമതാണ് ഇപ്പോള്‍. രണ്ടാം സ്ഥാനത്തുള്ളത് അഫ്ഗാന്‍ താരം ഇബ്രാഹിം സര്‍ദാനാണ്. പാക് താരം ബാബര്‍ അസം നാലാം സ്ഥാനത്തും ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ അഞ്ചാം സ്ഥാനത്തുമാണ്.

അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന വിരാട് കോഹ്ലി ആറാം സ്ഥാനത്തായി. ടോപ് ഫൈവില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് നിലവിലുള്ളത്. ആദ്യ പത്തില്‍ ശ്രേയസ് അയ്യരും ഇടംപടിചിച്ചിട്ടുണ്ട്. ഒമ്പതാം സ്ഥാനത്താണ് ശ്രേയസ് അയ്യരുള്ളത്.

38 വയസ്സും 182 ദിവസവും പ്രായമുള്ള രോഹിത് ഐസിസി പുരുഷ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടുന്ന ഏറ്റവും പ്രായം കൂടിയ ബാറ്റ്സ്മാനാണ്. കരിയറില്‍ ആദ്യമായാണ് രോഹിത് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്.

ഇതുവരെ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന റാങ്ക് രണ്ടാം സ്ഥാനം ആയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലെ പ്രകടനമാണ് റാങ്കിങ്ങില്‍ തുണച്ചത്.

വിരാട് കോഹ്ലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, ശുഭ്മന്‍ ഗില്‍ എന്നിവര്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന അഞ്ചാമത്തെ താരമാണ് രോഹിത് ശര്‍മ.

SCROLL FOR NEXT