Source: X
CRICKET

ഹൈദരാബാദിനെ നിലംപരിശാക്കി ഗുജറാത്ത്; 82 റൺസിൻ്റെ കൂറ്റൻ ജയം

4 പന്തിൽ 61 റൺസെടുത്ത സായ് സുദർശൻ തന്നെയാണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ

Author : ന്യൂസ് ഡെസ്ക്

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 82 റൺസിൻ്റെ വമ്പൻ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് പക്ഷേ ഗുജറാത്ത് ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. പേസ് കരുത്തിൽ 14.5 ഓവറിൽ ഹൈദരാബാദിനെ എറിഞ്ഞിട്ട ഗുജറാത്ത് സ്വന്തമാക്കിയത് 82 റൺസിൻ്റെ കൂറ്റൻ ജയം.

ഓപ്പണർമാരായ സായ് സുദർശൻ്റേയും വാഷിങ്ടൺ സുന്ദറിൻ്റേയും അർധ സെഞ്ച്വറികളുടെ ബലത്തിലാണ് ഗുജറാത്ത് 168 എന്ന ഭേദപ്പെട്ട സ്കോർ അടിച്ചെടുത്തത്. 44 പന്തിൽ 61 റൺസെടുത്ത സായ് സുദർശൻ തന്നെയാണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ. വാഷിങ്ടൺ സുന്ദർ 33 പന്തിൽ 50 റൺസ് തികച്ചപ്പോൾ, നിഷാന്ത് സിന്ധു 22 റൺസ് കൂട്ടിച്ചേർത്തു.

കരുത്തരായ ബാറ്റർമാരുടെ നിര തന്നെയുണ്ടെങ്കിലും ഗുജറാത്ത് പേസർമാരുടെ മുന്നിൽ കൊമ്പന്മാർ മുട്ടു മടക്കുന്ന അവസ്ഥയാണ് ഇന്ന് കണ്ടത്. 14.5 ഓവറിൽ ആകെ 86 റൺസ് മാത്രമെടുത്ത ഹൈദരാബാദിൻ്റെ ടോപ് സ്കോറർ 19 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമിൻസാണ്.

ഈ വിജയത്തോടെ റൺറേറ്റിൽ കാര്യമായ മുന്നേറ്റമുണ്ടാക്കിയ ഗുജറാത്ത് ആർസിബിയെ തള്ളി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. അതേസമയം, ഹൈദരാബാദ് മൂന്നാം സ്ഥാനത്തു തന്നെയുണ്ട്.

SCROLL FOR NEXT