ഹാർദിക് പാണ്ഡ്യ Source: X/ BCCI
CRICKET

ഐപിഎൽ 'മാർക്വീ ട്രേഡ്': ഹാർദിക് പാണ്ഡ്യയേയും അർഷ്ദീപ് സിംഗിനെയും വെച്ചുമാറി പഞ്ചാബും മുബൈയും

മുംബൈയിലേക്ക് തിരിച്ചുവന്ന ഹാർദിക്കിന് മുബൈയിൽ പ്രതീക്ഷിച്ച നേട്ടങ്ങളുണ്ടാക്കാനായില്ല. 162 ഐപിഎൽ മത്സരങ്ങളിലായി 146.28 പ്രഹരശേഷിയിൽ 2955 റൺസും 82 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

Author : Vivek PG

മുംബൈ: ടാറ്റ ഐപിഎൽ 2027ന് മുന്നോടിയായുള്ള 'മാർക്വീ ട്രേഡി'ൽ മുംബൈ ഇന്ത്യൻസ് നായകനും ഓൾ റൗണ്ടറുമായ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലേക്കും, പഞ്ചാബ് പേസ് ബോളറും അർഷ്ദീപ് സിംഗ് മുംബൈ ഇന്ത്യൻസിലേക്കും കൂറുമാറി. 18 കോടി വിപണിമൂല്യത്തിന്റേതാണ് കൈമാറ്റം.

2015ൽ മുംബൈക്കായി ഐപിഎല്ലിൽ അരങ്ങേറിയ ഹാർദിക് 2015,2017,2019,2020 സീസണുകളിലായി നാലുതവണ ടീമിനൊപ്പം കിരീടം നേടിയിട്ടുണ്ട്. തുടർന്ന് ഗുജറാത്തിലേക്ക് കൂറുമാറിയ താരം നായകനായും കളിക്കാരനായും ആദ്യസീസണിൽ തന്നെ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കി. പിന്നീട് മുംബൈയിലേക്ക് തിരിച്ചുവന്ന ഹാർദിക്കിന് മുബൈയിൽ പ്രതീക്ഷിച്ച നേട്ടങ്ങളുണ്ടാക്കാനായില്ല. 162 ഐപിഎൽ മത്സരങ്ങളിലായി 146.28 പ്രഹരശേഷിയിൽ 2955 റൺസും 82 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം പഞ്ചാബിനൊപ്പമുള്ള എട്ട് സീസണ് ശേഷമാണ് അർഷ്ദീപ് മുംബൈയിലേക്ക് മാറുന്നത്. 2019ൽ അരങ്ങേറിയ താരം ലോകത്തിലെ തന്നെ മികച്ച ഇടങ്കയ്യൻ പേസർമാരിൽ ഒരാളായി പേരെടുക്കുന്നതും ഇതേ കാലഘട്ടത്തിലാണ്. 96 മത്സരങ്ങളിൽ നിന്ന് 111 വിക്കറ്റുകൾ നേടിയിട്ടുള്ള താരം പഞ്ചാബിനായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ള ബോളറാണ്. അർഷ്ദീപിന്റെ വരവോടെ ഇന്ത്യൻ പേസ് ദ്വയം ബുമ്രയും അർഷ്ദീപും തന്നെയാകും ദേശീയടീമിനായും മുംബൈക്കായും പന്തെറിയുക എന്ന ആശ്ചര്യവുമുണ്ട്.

SCROLL FOR NEXT