CRICKET

ക്രീസില്‍ കിതച്ച് വീണ് അയര്‍ലന്‍ഡ്; കംഗാരുപ്പടയ്ക്ക് 67 റണ്‍സിന്റെ മിന്നും ജയം| ടി20 ലോകകപ്പ് 2026

അയര്‍ലന്‍ഡിന് ഇത് തുടര്‍ച്ചയായ രണ്ടാം പരാജയമാണ്

Author : ന്യൂസ് ഡെസ്ക്

കൊളംബോ: ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് മിന്നും ജയം. ഗ്രൂപ്പ് ബി മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ 67 റണ്‍സിനാണ് കംഗാരുപ്പടയുടെ വിജയം. അയര്‍ലന്‍ഡിന് ഇത് തുടര്‍ച്ചയായ രണ്ടാം പരാജയമാണ്.

ടോസ് നേടി ഓസ്‌ട്രേലിയയാണ് ആദ്യം ബാറ്റിങ്ങിനിറങ്ങിയത്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് ആണ് ഓസ്‌ട്രേലിയ നേടിയത്. എന്നാല്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ വിജയ ലക്ഷ്യം മറികടക്കാന്‍ അയര്‍ലന്‍ഡിനായില്ല. തുടക്കം മുതല്‍ പതുക്കെ നീങ്ങിയ അയര്‍ലന്‍ഡിന് 16.5 ഓവറില്‍ വെറും 115 റണ്‍സ് നേടാനേ സാധിച്ചുള്ളു.

ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഓപ്പണര്‍മാരായി ഇറങ്ങിയ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡും ജോഷ് ഇന്‍ഗ്ലിസും വലിയ നേട്ടം ഉണ്ടാക്കിയില്ല. ട്രാവിസ് ഹെഡ് ആറ് റണ്‍സ് മാത്രമെടുത്ത് ക്രീസ് വിട്ടു. 17 ബോളില്‍ ആറ് ഫോറുകളും ഒരു സിക്‌സും നേടി ജോഷ് 37 റണ്‍സ് സ്വന്തമാക്കി. കാമറോണ്‍ ഗ്രീനും (21) മാറ്റ് റെന്‍ഷോയും(37) മാര്‍കസ് സ്‌റ്റോയിണിസു(45)മാണ് മികച്ച് സ്‌കോറുകള്‍ സ്വന്തമാക്കിയ മറ്റു താരങ്ങള്‍.

അയര്‍ലന്‍ഡിന് വേണ്ടി ക്യാപ്റ്റന്‍ പോള്‍ സ്റ്റിലിങ്ങും റോസ് അദൈറുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. പോള്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്തായി. റോസ് 12 റണ്‍സ് മാത്രമാണ് നേടിയത്. ഹാരി ടെക്ടറിന് മൂന്ന് പന്തില്‍ ഒരു റണ്‍ പോലും എടുക്കാനായില്ല. ജോര്‍ജ് ഡോക്ക്‌റെല്‍ (41) ആണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ലോര്‍കന്‍ ടക്കര്‍ 24 റണ്‍സും മാര്‍ക്ക് അദൈയര്‍ 12 റണ്‍സും നേടി.

SCROLL FOR NEXT