Image: ICC
CRICKET

ഇന്ത്യക്ക് തോല്‍വി; നാദിന്‍-ലോറ ഷോയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

അര്‍ധ സെഞ്ച്വറി നേടിയ നാദിന്‍ ഡി ക്ലെര്‍ക്കാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പി

Author : ന്യൂസ് ഡെസ്ക്

വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വി. ദക്ഷിണാഫ്രിക്കയോട് 3 വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. ഇന്ത്യയുടെ 251 റണ്‍സ് ദക്ഷിണാഫ്രിക്ക 7 പന്തുകള്‍ ശേഷിക്കെ മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ നാദിന്‍ ഡി ക്ലെര്‍ക്കാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പി. നാദിന്‍ 54 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.5 ഓവറില്‍ 251 റണ്‍സിന് എല്ലാവരും പുറത്തായി. റിച്ചാ ഘോഷാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. 77 പന്തില്‍ 94 റണ്‍സാണ് റിച്ച നേടിയത്. സ്‌നേഹ് റാണ 24 പന്തില്‍ 33 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 48.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. നാദിന്‍ ഡി ക്ലാര്‍ക്കിന്റെ മിന്നും പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തില്‍ നിര്‍ണായകമായത്. 54 പന്തില്‍ 84 റണ്‍സാണ് നാദിന്‍ നേടിയത്. 70 പന്തില്‍ 111 റണ്‍സ് നേടിയ ലോറ വോള്‍വാര്‍ട്ടും ടീമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക പതറിയായിരുന്നു തുടങ്ങിയത്. ആദ്യ അഞ്ച് വിക്കറ്റുകള്‍ 81 റണ്‍സ് നേടുന്നതിനിടയില്‍ നഷ്ടമായി. തസ്നിം ബ്രിട്സ് (0), സുനെ ലുസ് (5), മരിസാനെ കാപ്പ് (20), അന്നെകെ ബോഷെ (1), സിനാലോ ജാഫ്ത (14) എന്നിവരാണ് ആദ്യം തന്നെ പുറത്തായത്.

തുടര്‍ന്നെത്തിയ നാദിന്‍-ലോറ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. സഖ്യം 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT