Source: X
CRICKET

വനിതാ ഏകദിന ലോകകപ്പ്; ഫൈനലിൽ മികച്ച സ്കോറിൽ ഇന്ത്യ, 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ്

ഓപ്പണിംഗിൽ സ്മൃതി ഷെഫാലി കൂട്ടുകെട്ടിൽ പിറന്നത് 104 റൺസ്.

Author : ന്യൂസ് ഡെസ്ക്

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ മികച്ച സ്കോറിൽ. 50 ഓവർ പൂർത്തിയാകുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസാണ് ഇന്ത്യ നേടിയത്. ഓപ്പണിംഗിൽ സ്മൃതി-ഷെഫാലി കൂട്ടുകെട്ടിൽ പിറന്നത് 104 റൺസ്. 58 പന്തിൽ 45 റൺസെടുത്ത സ്മൃതിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. എന്നാല്‍ 18-ാം ഓവറില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ ലഭിച്ചു. ക്ലോ ട്രൈയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്തയ്ക്ക് ക്യാച്ച് നല്‍കി സ്മൃതി മടങ്ങി.

എട്ടു ബൗണ്ടറികളോടെയാണ് സ്മൃതി 48 റൺസ് നേടിയത്. പിന്നീട് അർധ സെഞ്ച്വറി നേടിയ ഷെഫാലിക്ക് പിന്നാലെ ജെമിമയും പുറത്തായി. ദീപ്ത്തി ശർമയും ഹർമൻപ്രീത്തും പിന്നീടെത്തി. പ്രീത്തും, പിറകേയെത്തിയ അംജോതും പുറത്തായതോടെ ദീപ്തി- റിച്ച കൂട്ടുകെട്ടിലാണ് ഇന്ത്യ മുന്നോട്ട് നീങ്ങിയത്. കലാശപ്പോരിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍ മത്സരം. മഴ മൂലം വൈകിയാണ് മത്സരം ആരംഭിച്ചത്.

സെമി ഫൈനലിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ധൈര്യത്തിലാണ് ഹര്‍മന്‍പ്രീതും സംഘവും ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. ആദ്യ കിരീടം എന്ന മോഹവുമായാണ് ദക്ഷിണാഫ്രിക്കയും എത്തിയിരിക്കുന്നത്. സെമിയില്‍ ഇംഗ്ലണ്ടിനെ 125 റണ്‍സിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസവും ഒപ്പമുണ്ട്. ഇരു ടീമുകളും ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത മത്സരമായതിനാൽ കാണികളും ആവേശത്തിലാണ്.

കളിച്ച മത്സരങ്ങളിലെല്ലാം ഇന്ത്യ ജയിച്ച സ്റ്റേഡിയമാണ് ഡി വൈ പാട്ടീല്‍ സ്റ്റേഡിയം. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും ഇന്ത്യക്ക് തുണയാകും. നിലവിലെ മികച്ച ബാറ്റിങ് നിരയും ഹോം ഗ്രൗണ്ട് ആനുകൂല്യവും ഇന്ത്യക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. ജെമിമ റോഡ്രിഗസ്, സ്മൃതി മന്ദാന എന്നിവര്‍ സ്ഥിരത കാത്തു സൂക്ഷിച്ചാല്‍ വിജയം നേടാമനാകുമെന്ന സ്ഥിതിയാണ് ഇന്ത്യക്ക്.

SCROLL FOR NEXT